കണ്‍മുമ്പില്‍ ജീവനായി യുവാക്കള്‍ നിലവിളിച്ചപ്പോള്‍ പിന്നെ ഒന്നും ആലോചില്ല; നാണം നോക്കാതെ ഉടുത്തിരുന്ന സാരി അഴിച്ച് കൊടുത്തു രക്ഷിച്ചു ; ധീര വനിതകള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തിന്റെ ആദരം…

ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞു കൊടുത്ത് മുങ്ങിത്താഴാന്‍ പോയ രണ്ടു യുവാക്കളെ രക്ഷപ്പെടുത്തിയ മൂന്ന് വനിതകള്‍ രാജ്യത്താകെ ചര്‍ച്ചയായിരുന്നു. ഇന്നലെ സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനം അവരെ ആദരിച്ചു. പൊതു സ്ഥലത്ത് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത കാഴ്ചയാണ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ കണ്ടത്. പലരും കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുമ്പോഴാണ് മറ്റൊന്നും നോക്കാതെ സ്വന്തം ഉടുതുണി ഊരി നല്‍കി വനിതകള്‍ യുവാക്കളെ രക്ഷപ്പെടുത്തിയത്. സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നീ യുവതികളെ കല്‍പന ചൗള പുരസ്‌കാരം നല്‍കിയാണ് സര്‍ക്കാര്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആദരിച്ചത്. തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലായിരുന്നു സംഭവം. മുങ്ങിത്താഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞാണ് ഇവര്‍ രക്ഷകരായത്. ഈ രക്ഷപ്പെടുത്തല്‍ വലിയ വാര്‍ത്തയായതോടെ വലിയ ആദരവാണ് അവരെ തേടിയെത്തിയത്. അങ്ങനെ സ്വാതന്ത്ര്യ ദിനത്തില്‍ ആ മൂന്ന് വനിതകള്‍ രാജ്യത്ത് ചര്‍ച്ചയായി. തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ്…

Read More