മ​റ്റു​ള്ള​വ​രു​ടെ മു​മ്പി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​ന്‍ ! പ്ര​ധാ​ന​ജോ​ലി തീ​വ്ര​വാ​ദ​ സം​ഘ​ട​ന​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ല്‍; 24കാ​ര​ന്‍ പി​ടി​യി​ല്‍…

തീ​വ്ര​വാ​ദി​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ന​ല്‍​കി​യി​രു​ന്ന യു​വാ​വ് സേലത്ത്‌ അ​റ​സ്റ്റി​ല്‍. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ആസിക്ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​​ത്. തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള അ​ക്ത​ര്‍ ഹു​സൈ​ന്‍ എ​ന്ന​യാ​ളെ ജൂ​ലാ​യി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ക്ത​ര്‍ ഹു​സൈ​ന് സേ​ല​ത്തു​ള്ള ര​ണ്ട് പേ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ള്ള അ​ലി​മു​ല്ലാ എ​ന്ന യു​വാ​വി​നെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​രു​പ​തു​കാ​ര​നാ​യ അ​ലി​മു​ല്ലാ​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ആ​സി​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ഒ​രു ടെ​ക്‌​സ്‌​റ്റൈ​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ആ​സി​ക്ക്. ഇ​യാ​ള്‍​ക്കും അ​ലി​മു​ല്ലാ​യ്ക്കും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ല്‍​കു​ന്ന​തി​ന് പ്ര​തി​മാ​സം മു​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഫ​ല​മാ​യി ന​ല്‍​കി​യി​രു​ന്ന​ത്.

Read More

ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​ടി​ക​ളു​ടെ മോ​ഷ​ണം ! കാ​ണാ​താ​യ​ത് 600ല്‍ ​അ​ധി​കം മൊ​ബൈ​ല്‍​ഫോ​ണ്‍ ട​വ​റു​ക​ള്‍…​ഒ​രു ട​വ​റി​ന്റെ വി​ല 40 ല​ക്ഷം…

ത​മി​ഴ്‌​നാ​ട്ടി​ല്‍ സ്ഥാ​പി​ച്ച 600ല്‍ ​അ​ധി​കം മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​റു​ക​ള്‍ ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ജി.​ടി.​എ​ല്‍. ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​റു​ക​ളാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന ട​വ​റു​ക​ള്‍ ക​ള്ള​ന്മാ​ര്‍ അ​ഴി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്ന ജി.​ടി.​എ​ല്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​റാ​യി​ര​ത്തി​ലേ​റെ ട​വ​റു​ക​ളാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ മാ​ത്രം സ്ഥാ​പി​ച്ചി​രു​ന്ന​ത്. ചെ​ന്നൈ​യി​ല്‍ ക​മ്പ​നി​യു​ടെ റീ​ജ​ണ​ല്‍ ഓ​ഫീ​സും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. 2018-ല്‍ ​ഭീ​മ​മാ​യ ന​ഷ്ട​ത്തെ​ത്തു​ട​ര്‍​ന്ന് ക​മ്പ​നി സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ട​വ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​ല​ച്ചു. പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നെ​ങ്കി​ലും നേ​ര​ത്തെ സ്ഥാ​പി​ച്ച ട​വ​റു​ക​ളെ​ല്ലാം ക​മ്പ​നി നി​രീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ കാ​ര​ണം ഇ​ത് മു​ട​ങ്ങി. അ​ടു​ത്തി​ടെ ഈ​റോ​ഡി​ല്‍ വീ​ണ്ടും മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ട​വ​ര്‍ അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത് ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ക​മ്പ​നി…

Read More

വി​ഷ പ​ച്ച​ക്ക​റി​ക​ള്‍​ക്കു പി​ന്നാ​ലെ കാ​ര്‍​ബൈ​ഡ് മാ​മ്പ​ഴ​വും കേ​ര​ള​ത്തി​ലോ​ട്ട് ക​യ​റ്റി​വി​ട്ട് ത​മി​ഴ​ന്മാ​ര്‍ ! പി​ടി​ച്ചെ​ടു​ത്ത​ത് ട​ണ്‍​ക​ണ​ക്കി​ന് ‘വി​ഷ​മാ​മ്പ​ഴം’…

കാ​ര്‍​ബൈ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ഴു​പ്പി​ക്കു​ന്ന മാ​മ്പ​ഴ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ക​ട്ടാ​യം പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കാ​ന്‍ ത​യ്യാ​റാ​ക്കി​യ ര​ണ്ട് ട​ണ്‍ മാ​മ്പ​ഴം ത​മി​ഴ്‌​നാ​ട്ടി​ല്‍ ന​ശി​പ്പി​ച്ചു എ​ന്ന വാ​ര്‍​ത്ത ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്റെ വാ​ദ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ്. തി​രു​പ്പൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ദേ​ശ​ത്തെ 18 മാ​മ്പ​ഴ ഗോ​ഡൗ​ണു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റു ഗോ​ഡൗ​ണു​ക​ളി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് 2250 കി​ലോ മാ​മ്പ​ഴം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി പി​ഴ ഈ​ടാ​ക്കി. ത​മി​ഴ്നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പു പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മാ​യം ക​ല​ര്‍​ത്തി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ക​മാ​യ വി​ല്‍​പ​ന ന​ട​ന്നു​വ​രു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നു ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ക​ല​ക്ട​ര്‍ എ​സ്.​വി​നീ​ത് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പു മേ​ധാ​വി വി​ജ​യ ല​ളി​താം​ബി​ക​യു​ടെ…

Read More

കേ​ര​ള​ത്തി​ല്‍ ഒ​രു ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ​യ്ക്ക് വി​ല 81 രൂ​പ ! ത​മി​ഴ്‌​നാ​ട്ടി​ലാ​വ​ട്ടെ വെ​റും 16 രൂ​പ​യും…

ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന കേ​ര​ള​ത്തെ ആ​ക​മാ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​ട്രോ​ള്‍,ഡീ​സ​ല്‍ വി​ല​യെ​ക്കു​റി​ച്ച് വാ​ഹ​ന​മി​ല്ലാ​ത്ത​വ​ര്‍ അ​ധി​കം ബോ​ധ​വാ​ന്മാ​ര​ല്ലെ​ങ്കി​ലും മ​ണ്ണെ​ണ്ണ വാ​ങ്ങാ​ന്‍ റേ​ഷ​ന്‍ ക​ട​യി​ലെ​ത്തു​മ്പോ​ള്‍ അ​വ​രും അ​റി​യും ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന​വി​ന്റെ രൂ​ക്ഷ​ത. മ​ണ്ണെ​ണ്ണ വി​ല​ക്ക​യ​റ്റ​ത്തി​ല്‍ കേ​ര​ളം പൊ​ള്ളു​മ്പോ​ള്‍ തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ല്‍ വി​ല ലീ​റ്റ​റി​നു 16 രൂ​പ മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ല്‍ റേ​ഷ​ന്‍​ക​ട​ക​ളി​ലൂ​ടെ 81 രൂ​പ​യ്ക്കു ല​ഭി​ക്കു​ന്ന മ​ണ്ണെ​ണ്ണ​യാ​ണു കോ​യ​മ്പ​ത്തൂ​രി​ല്‍ അ​ഞ്ചി​ലൊ​ന്നു വി​ല​യ്ക്കു ല​ഭി​ക്കു​ന്ന​ത്. അ​താ​യ​ത്, സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ വാ​ള​യാ​റി​ല്‍ ലീ​റ്റ​റി​ന് 81 രൂ​പ വി​ല​യു​ള്ള മ​ണ്ണെ​ണ്ണ 300 മീ​റ്റ​ര്‍ ദൂ​രെ ചാ​വ​ടി​യി​ലെ​ത്തി​യാ​ല്‍ 16 രൂ​പ​യ്ക്കു ല​ഭി​ക്കും. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​തി​നാ​ലാ​ണു കേ​ര​ള​ത്തെ അ​പേ​ക്ഷി​ച്ചു വി​ല​ക്കു​റ​വി​ല്‍ മ​ണ്ണെ​ണ്ണ ല​ഭി​ക്കു​ന്ന​തെ​ന്നു കോ​യ​മ്പ​ത്തൂ​രി​ലെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ല്‍ എ​ല്ലാ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ അ​ര ലീ​റ്റ​ര്‍ മ​ണ്ണെ​ണ്ണ വീ​ത​മാ​ണു ന​ല്‍​കു​ന്ന​ത്. നേ​ര​ത്തെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള മ​ഞ്ഞ കാ​ര്‍​ഡി​നു റോ​സ് കാ​ര്‍​ഡി​നും ഒ​രു…

Read More

അ​യ​ല്‍​പ​ക്ക​മാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ ബ​സ് നി​ര​ക്ക് കേ​ര​ള​ത്തി​ന്റെ നേ​ര്‍​പ​കു​തി മാ​ത്രം ! സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര; ബ​സ് നി​ര​ക്കി​ലും കേ​ര​ളം ന​മ്പ​ര്‍ വ​ണ്‍ ആ​കു​മ്പോ​ള്‍…

ഡീ​സ​ല്‍ വി​ല​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് നേ​രി​യ വ്യ​ത്യാ​സം മാ​ത്ര​മു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ ബ​സ് നി​ര​ക്കു കേ​ര​ള​ത്തി​ലേ​തി​ന്റെ നേ​ര്‍​പ​കു​തി. അ​വി​ടെ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ മി​നി​മം നി​ര​ക്ക് അ​ഞ്ചു രൂ​പ​യാ​ണ്. സ്ത്രീ​ക​ള്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ യാ​ത്ര പൂ​ര്‍​ണ​മാ​യി സൗ​ജ​ന്യം. ബ​സ് ഗ​താ​ഗ​തം പൊ​തു​മേ​ഖ​ലാ കു​ത്ത​ക​യാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​വ​സാ​ന​മാ​യി നി​ര​ക്കു​വ​ര്‍​ധ​ന​യു​ണ്ടാ​യ​ത് 2018 ലാ​ണ്. ഓ​ര്‍​ഡി​ന​റി​ക്ക് 5 രൂ​പ, ലി​മി​റ്റ​ഡ് സ്റ്റോ​പ്പി​ന് 6 രൂ​പ, എ​ക്‌​സ്പ്ര​സി​ന് 7 രൂ​പ, ഡീ​ല​ക്‌​സി​ന് 11 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു നി​ല​വി​ലെ മി​നി​മം നി​ര​ക്ക്. 21,000 ബ​സു​ക​ളാ​ണു ദി​വ​സ​വും നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തെ ന​മ്പ​ര്‍ വ​ണ്‍ സം​സ്ഥാ​ന​മെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന് ബ​സ് നി​ര​ക്കി​ലും കേ​ര​ളം ഒ​ന്നാം ന​മ്പ​റി​ലെ​ത്തി​യ​തി​ല്‍ അ​ഭി​മാ​നി​ക്കാം.

Read More

ബി​സി​ന​സു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി വി​വാ​ഹം ക​ഴി​ച്ച് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​യു​ടെ മ​ക​ള്‍ ! ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി

ത​മി​ഴ്നാ​ട് മ​ന്ത്രി​യു​ടെ മ​ക​ള്‍ ബി​സി​ന​സു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി വി​വാ​ഹം ക​ഴി​ച്ചു. ത​നി​ക്കും ഭ​ര്‍​ത്താ​വി​നും വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ണി​ച്ച് ന​വ​വ​ധു ബം​ഗ​ളൂ​രു പോ​ലീ​സി​ന്റെ സം​ര​ക്ഷ​ണം തേ​ടി. മ​ന്ത്രി പി ​കെ ശേ​ഖ​ര്‍ ബാ​ബു​വി​ന്റെ മ​ക​ള്‍ ജ​യ​ക​ല്യാ​ണി​യാ​ണ് ബി​സി​ന​സു​കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രും പൊ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ബി​സി​ന​സു​കാ​ര​നാ​യ സ​തീ​ഷ് കു​മാ​റി​നെ​യാ​ണ് ജ​യ​ക​ല്യാ​ണി വി​വാ​ഹം ക​ഴി​ച്ച​ത്. ആ​റു വ​ര്‍​ഷ​മാ​യി ത​ങ്ങ​ള്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ജ​യ​ക​ല്യാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് താ​നും ഭ​ര്‍​ത്താ​വും പൊ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം റാ​യ്ച്ചൂ​രി​ലെ സാ​ന്‍ യ​സീ​ദ​ര്‍ ഹ​ല​സ്വാ​മി മ​ഠ​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളാ​ണ് ക​ല്യാ​ണ​ത്തി​ന് വേ​ണ്ട ഏ​ര്‍​പ്പാ​ടു​ക​ള്‍ ചെ​യ്ത​ത്. അ​തേ​സ​മ​യം ത​ന്റെ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും കാ​ണി​ച്ച് മ​ന്ത്രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

സുരക്ഷിതമായ ഇടം ‘ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രം’ ! കുറിപ്പെഴുതി വച്ച് 11-ാം ക്ലാസുകാരി ജീവനൊടുക്കി…

അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രമാണ് സുരക്ഷിതമായ ഇടം എന്ന് കുറിപ്പെഴുതിയ ശേഷം ജീവനൊടുക്കി 11ാം ക്ലാസുകാരി. ചെന്നൈ മങ്കാടുള്ള വീട്ടിലാണ് പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനകളുള്ളത്. താന്‍ അനുവഭിച്ച ലൈംഗികാതിക്രമവും പിന്നാലെ നേരിട്ട മാനസികപീഡനങ്ങളും തുറന്നെഴുതിയാണ് കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ പഠിപ്പിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു. ‘പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന് മാതാപിതാക്കള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. ആകെ സുരക്ഷ തരുന്ന സ്ഥലം അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയുമാണ്. സ്‌കൂളോ ബന്ധുവീടുകളോ സുരക്ഷിതമല്ല..’ പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടി മുന്‍പ് പഠിച്ചിരുന്ന സ്‌കൂളില്‍ ഒരാള്‍ നിരന്തരം ശല്യം ചെയ്തിരുന്നെന്നും പിന്നാലെ സ്‌കൂള്‍ മാറിയിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇയാള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ഇതോടെയാണ് ജീവനൊടുക്കാന്‍ കുട്ടി തീരുമാനിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം…

Read More

സ്‌കൂള്‍ തുറന്ന് ഒരാഴ്ച്ചയ്ക്കകം 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കും കോവിഡ് ! തമിഴ്‌നാട്ടില്‍ വീണ്ടും സ്‌കൂളുകള്‍ അടയ്ക്കുവാന്‍ സാധ്യത…

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറന്നിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കോവിഡ് പടരുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 40 പേര്‍ക്ക് സ്‌കൂളുകളില്‍ നിന്ന് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചീഫ് സെക്രട്ടറി ജില്ലാ അധികാരികളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഒന്നാം തീയതിയാണ് തമിഴ്‌നാട്ടില്‍ 9 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ തുടങ്ങിയത്. ഒപ്പം കോളജുകളും ആരംഭിച്ചു.എല്ലാ മുന്‍കരുതലുകളും എടുത്താണ് ക്ലാസുകള്‍ തുടങ്ങിയത്. 20 കുട്ടികള്‍ വീതമാണ് ഓരോ ക്ലാസിലുമുള്ളത്.കൂടാതെ ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ.പക്ഷേ പത്തുദിവസത്തിനിടെ 27 കുട്ടികള്‍ക്കും 12 അധ്യാപകര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ചെന്നൈ,തഞ്ചാവൂര്‍ , അരിയലൂര്‍ ,തിരുപ്പൂര്‍ തുടങ്ങിയ ജില്ലകളിലാണു രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥാപനങ്ങള്‍ ഉടനടി അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. അണുനശീകരണ…

Read More

വിദ്യാര്‍ഥിനികളെ നിരന്തരം വിളിക്കുകയും സ്‌പെഷ്യല്‍ ക്ലാസിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യും ! തമിഴ്‌നാട്ടില്‍ ഒരു ‘ഞരമ്പന്‍ അധ്യാപകന്‍’ കൂടി പിടിയില്‍…

വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതിയില്‍ തമിഴ്‌നാട്ടില്‍ ഒരു അധ്യാപകന്‍ കൂടി പിടിയില്‍. രാമനാഥപുരം ജില്ലയിലെ മുടുക്കുളത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അവരോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് നടപടി. പഠനത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനെന്ന പേരിലാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചിരുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനികളെ നിരന്തരം ഫോണില്‍ വിളിക്കുകയും മോശമായരീതിയില്‍ സംസാരിക്കുകയും സ്‌പെഷ്യല്‍ ക്ലാസിനായി തന്റെ വീട്ടിലേക്ക് വരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ആരെങ്കിലും ഇത് നിരസിച്ചാല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അധ്യാപകന്‍ ഒരു വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ശക്തമായത്. നേരത്തെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആദ്യം പരാതി ഉന്നയിച്ചിരുന്നത്.…

Read More

ആകാശത്തു വെച്ച് നടത്തിയ വിവാഹത്തില്‍ കോവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു ! അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ;വീഡിയോ വൈറല്‍…

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ആകാശത്ത് വച്ച് നടത്തിയ വിവാഹം വിവാദത്തില്‍. തമിഴ്നാട് മധുര സ്വദേശികളായ വധുവരന്മാരുടെ വിവാഹമാണ് ആകാശത്ത് വച്ച് നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാനും കോവിഡ് മാനദണ്ഡം ലംഘിച്ച യാത്രക്കാര്‍ക്കെതിരെ പരാതി നല്‍കാനും പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിനോട് ഡിജിസിഎ നിര്‍ദേശിച്ചു. സ്പൈസ് ജെറ്റിന്റെ വിമാനം ചാര്‍ട്ട് ചെയ്താണ് വിവാഹം നടത്തിയത്. മെയ് 23ന് ആകാശത്ത് വച്ച് നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടത്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാല്‍ ദേശീയ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും നൂറിലധികം ആളുകള്‍ വിമാനത്തില്‍ ഒത്തുകൂടിയതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഡിജിസിഎയുടെ ഇടപെടല്‍. ഞായറാഴ്ച ആകാശത്തുവച്ചാണ് വധുവരന്മാര്‍…

Read More