തൃ​പ്പൂ​ണി​ത്തു​റ​യി​ൽ  താ​ത്കാ​ലി​ക ക്ഷേ​ത്രം നി​ർ​മി​ച്ചു ബം​ഗാ​ളി​ക​ൾ ദു​ർ​ഗാ​പൂ​ജ​യ്ക്കൊരുങ്ങി

തൃ​പ്പൂ​ണി​ത്തു​റ: ബം​ഗാ​ളി​ക​ൾ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ താ​ത്കാ​ലി​ക ക്ഷേ​ത്രം നി​ർ​മി​ച്ച് ദു​ർ​ഗാ​പൂ​ജ​ക്കൊ​രു​ങ്ങി. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ ബം​ഗാ​ളി കു​ടും​ബ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് സീ​താ​റാം ക​ലാ​മ​ന്ദി​ർ അ​ങ്ക​ണ​ത്തി​ൽ ദു​ർ​ഗാ​പൂ​ജ ന​ട​ത്തു​ന്ന​തി​നാ​യി താ​ത്കാ​ലി​ക ക്ഷേ​ത്ര​മൊ​രു​ക്കി​യ​ത് കാ​ണി​ക​ൾ​ക്ക് കൗ​തു​ക​ക്കാ​ഴ്ച​യാ​യി.

ക്ഷേ​ത്രം പ​ണി​ക​ളി​ൽ വി​ദ​ഗ്ധ​രാ​യ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള 15 തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​കം വ​രു​ത്തി​യാ​ണ് ക്ഷേ​ത്രം​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ട്ടു​തു​ണി​യും സ്പോ​ഞ്ചും മ​റ്റും ഉ​പ​യോ​ഗി​ച്ച് ബ​ഹു​നി​ല​ക​ളി​ൽ നി​ർ​മി​ച്ച ക്ഷേ​ത്ര​ത്തി​ന് 50 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ട്. അ​ഞ്ചു ദി​വ​സ​മെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ ക്ഷേ​ത്ര​ത്തി​ന് 15 ല​ക്ഷ​ത്തോ​ള​മാ​ണ് ചെ​ല​വ്.

ക്ഷേ​ത്ര​ത്തി​ന​ക​ത്ത് പൂ​ജ​യ്ക്കാ​യി സി​ൽ​വ​ർ പേ​പ്പ​റു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ചു ദു​ർ​ഗാ​വി​ഗ്ര​ഹ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബം​ഗാ​ളി​ക​ളു​ടെ പ്ര​ത്യേ​ക​വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ള​ഭ​പൂ​ജ ന​ട​ത്തി. ദു​ർ​ഗാ​പൂ​ജ​യും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ന്നു തു​ട​ങ്ങും. 19ന് ​ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും. ബം​ഗാ​ളി​ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ കാ​ണു​ന്ന​തി​ന് നാ​ട്ടു​കാ​രും ഒ​പ്പ​മു​ണ്ട്.

Related posts