സഹായിക്കാനെത്തിയ അധ്യാപകൻ കാമവെറിയനായപ്പോൾ..! സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി; അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു; വിദ്യാർഥിനിക്ക് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും…

തൃ​ശൂ​ർ: തൃ​ശൂ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ലെ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ല്‍ അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ഡോ. ​സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ണ്ണൂ​രി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.​ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് സു​നി​ൽ കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച​ത്.

ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​യ രാ​ജ വാ​ര്യ​ർ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഗ്രീ​വ​ൻ​സ് സെ​ല്ലി​ൽ പെ​ൺ​കു​ട്ടി പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പെ​ൺ​കു​ട്ടി​ക്ക് പി​ന്തു​ണ​യു​മാ​യി സു​നി​ൽ കു​മാ​ർ എ​ത്തി.

ആ​ദ്യം സൗ​മ്യ​മാ​യി സം​സാ​രി​ച്ചി​രു​ന്ന ഇ​യാ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച് ലൈം​ഗി​ക ചു​വ​യോ​ടെ വി​ളി​ച്ച് സം​സാ​രി​ച്ചു​വെ​ന്ന് വി​ദ്യാ​ർ​ഥി​നി പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യോ​ട് ക​ടു​ത്ത പ്ര​ണ​യ​മാ​ണെ​ന്ന് ഇ​യാ​ൾ പ​റ​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കാ​ൻ ശ്ര​മി​ച്ചു. മാ​ന​സി​ക സ​മ്മ​ർ​ദ്ദം സ​ഹി​ക്കാ​നാ​വാ​തെ ഫെ​ബ്രു​വ​രി 13ന് ​പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ന​ട​ത്തു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്.

Related posts

Leave a Comment