ഓ​ർ​മ​യു​ണ്ടോ ഗ​ഡീ…​നാ​ളെ​യാ​ണ് പൂ​ര​ത്തി​നു കൊ​ടി​യേ​റേ​ണ്ടിയിരുന്നത്….

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഓ​ർ​മ​യു​ണ്ടോ ഗ​ഡീ…​നാ​ളെ​യാ​ണ് പൂ​ര​ത്തി​നു കൊ​ടി​യേ​റേ​ണ്ട​ിയിരുന്നത്…. തൃ​ശൂ​ർ​ക്കാ​രും ലോ​ക​മെ​ന്പാ​ടു​മു​ള്ള പൂ​ര​പ്രേ​മി​ക​ളും വേ​ദ​ന​യോ​ടെ പ​ര​സ്പ​രം പ​റ​യു​ന്ന​തിതാ​ണ്.

26നു ​കൊ​ടി​യേ​റ്റ​മെ​ന്നു പൂ​ര​ക്ക​ന്പ​ക്കാ​ർ ക​ഴി​ഞ്ഞവ​ർ​ഷ​മേ മ​ന​സി​ലു​റ​പ്പി​ച്ച​താ​ണ്. അ​താ​ണ് ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ജ​ന​ല​ക്ഷ​ങ്ങ​ൾ സ്വ​പ്നംക​ണ്ട പൂ​ര​മാ​ണ് കോ​വി​ഡ് കാ​ര​ണം മറ്റ് ഉത്സവങ്ങളും തിരുനാളുകളും പോലെ ഇല്ലാതായത്.

സാ​ധാ​ര​ണ കൊ​ടി​യേ​റ്റം മു​ത​ൽ പൂ​രംവ​രെ തൃ​ശൂ​രി​ന് ഉ​റ​ക്ക​മി​ല്ലാ​ത്ത ആ​ഘോ​ഷ രാ​പ്പ​ക​ലു​ക​ളാ​യി​രു​ന്നു. ആ​കെ തി​ക്കും തി​ര​ക്കും. കൊ​ടി​യേ​റ്റ​ത്തി​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പേ റൗ​ണ്ടി​ൽ മ​ണി​ക​ണ്ഠ​നാ​ലി​ലും ന​ടു​വി​ലാ​ലി​ലും നാ​യ്ക്ക​നാ​ലി​ലും നി​ല​പ്പ​ന്ത​ലു​ക​ൾ ത​ല​യെ​ടു​പ്പോ​ടെ ഉ​യ​രാ​ൻ തു​ട​ങ്ങി​യി​രി​ക്കും.

തി​രു​വ​ന്പാ​ടി​യും പാ​റ​മേ​ക്കാ​വും ചെ​റു​പൂ​ര​ങ്ങ​ളെ​ത്തു​ന്ന എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും പു​തി​യ ചാ​യ​മ​ടി​ച്ച് അ​ല​ങ്കാ​ര വി​ള​ക്കു​ക​ളാ​ൽ അലങ്കരിച്ച് കൊ​ടി​യേ​റ്റ ദി​വ​സം സ്വി​ച്ച് ഓ​ണ്‍ ചെ​യ്യാ​റു​ണ്ട്. ഇ​ത്ത​വ​ണ ഒ​ന്നു​മി​ല്ല.

കൊ​ടി​യേ​റ്റം കാ​ണാ​ൻ തി​രു​വ​ന്പാ​ടി​യി​ലും പാ​റ​മേ​ക്കാ​വി​ലും ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​ത്. ഉ​ച്ച​തി​രി​ഞ്ഞു തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തു കൊ​ടി​യേ​റു​ന്ന ച​ട​ങ്ങ് കാ​ണാ​നും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കാ​റു​ണ്ട്.

ഇ​ക്കു​റി കൊ​ടി​യേ​റ്റം പാ​റ​മേ​ക്കാ​വി​ൽ മാ​ത്ര​മേ​യു​ള്ളു. തി​രു​വ​ന്പാ​ടി പൂ​രം കൊ​ടി​യേ​റ്റം വേ​ണ്ടെ​ന്നുവച്ചി​രി​ക്കു​ക​യാ​ണ്. ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​രം ച​ട​ങ്ങു​ക​ൾ മാ​ത്ര​മേ​യു​ണ്ടാ​കു.

കൊ​ടി​യേ​റി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ തൃ​ശൂ​ർ​ക്കാ​ർ​ക്ക് പ​റ​യാ​നും ചോ​ദി​ക്കാ​നും പ​ര​സ്പ​രം പ​ങ്കി​ടാ​നും പൂ​ര​വി​ശേ​ഷ​ങ്ങ​ൾ മാ​ത്ര​മേ​യു​ണ്ടാ​കാ​റു​ള്ളൂ. ഈ ​പ്രാ​വ​ശ്യം കോ​വി​ഡ് കൊ​ണ്ടു​പോ​യ പൂ​ര​ത്തെ​ക്കു​റി​ച്ചാ​ണു വ​ർ​ത്ത​മാ​ന​വുംച​ർ​ച്ച​യും.

ലോക്ക് ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ പൂ​രം ന​ട​ത്തി​പ്പ് അ​സാ​ധ്യ​മാ​വു​ക​യും നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടു ദേ​വ​സ്വ​ങ്ങ​ൾത​ന്നെ പൂ​രം ന​ട​ത്തു​ന്ന​തി​ൽനി​ന്നു പി​ൻ​മാ​റു​ക​യു​മാ​യി​രു​ന്നു. പൂ​രം എ​ക്സി​ബി​ഷ​നും വേ​ണ്ടെ​ന്നുവച്ചു.

Related posts

Leave a Comment