പ്രവാസി മലയാളികൾ ഓ​ണം ആഘോഷിച്ചു തു​ട​ങ്ങി; ഗൾഫിൽ താരമായി വാഴയില; ഇത്തവണത്തെ ആഘോഷത്തിന് ചിലവേറും


നെ​ടു​മ്പാ​ശ്ശേ​രി: ഗ​ൾ​ഫി​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഓ​ണാ​ഘോ​ഷം തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള വാ​ഴ​യി​ല​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ക​യാ​ണ്.

കോ​വി​ഡ് മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കാ​ര്യ​മാ​യ രീ​തി​യി​ൽ ഓ​ണാ​ഘോ​ഷം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി​യി​ൽ മി​ക​ച്ച നേ​ട്ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് ട​ൺ വാ​ഴ​യി​ല​ക​ളാ​ണ് ഇ​ന്ന​ലെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഒ​രു സ്വ​കാ​ര്യ ഏ​ജ​ൻ​സി ദു​ബൈ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ എ​ട്ട് മു​ത​ൽ പ​ത്ത് ട​ൺ വാ​ഴ​യി​ല ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കെ.​ബി എ​ക്‌​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് ഇം​പോ​ർ​ട്ട്‌​സ് എ​ന്ന സ്ഥാ​പ​നം 14 ട​ൺ വാ​ഴ​യി​ല​യാ​ണ് ദു​ബൈ​യി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്.

കേ​ര​ള​ത്തി​ൽനി​ന്നും പ്ര​ധാ​ന​മാ​യും ദു​ബൈ​യി​ലേ​ക്കാ​ണ് വാ​ഴ​യി​ല​യും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റി​യ​യ​ക്കു​ന്ന​ത്. അ​വി​ടെനി​ന്നും റോ​ഡ് മാ​ർ​ഗ​മാ​ണ് ഖ​ത്ത​ർ, ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ്, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

വാ​ഴ​യി​ല ഉ​ൾ​പ്പെ​ടെ കേ​ടാ​കു​ന്ന എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഏ​ഴ് ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​ണ് ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​ത് കൂ​ടാ​തെ വെ​ണ്ട​ക്ക, വ​ഴു​ത​ന​ങ്ങ, മു​രി​ങ്ങ​ക്കാ​യ്, പാ​വ​യ്ക്ക, അ​ച്ചി​ങ്ങ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും ഏ​ത്ത​ക്കാ​യ, പൂ​വ​ൻ തു​ട​ങ്ങി​യ പ​ഴ വ​ർ​ഗ​ങ്ങ​ളും ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ലാ​യി ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്.

പ​ച്ച​ക്ക​റി​ക​ളും പ​ഴ വ​ർ​ഗങ്ങ​ളും വി​മാ​ന മാ​ർ​ഗം ക​യ​റ്റി​യ​യ​ക്കു​മ്പോ​ൾ ക​പ്പ​ൽ മാ​ർ​ഗം അ​യ​ക്കു​ന്ന​തി​നെ അ​പേ​ക്ഷി​ച്ച് വ​ൻ ചി​ല​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

ഒ​രു കി​ലോ​ഗ്രാം ഏ​ത്ത​പ്പ​ഴം ക​പ്പ​ൽ മാ​ർ​ഗം അ​യ​യ്ക്കാ​ൻ 15 രൂ​പ ചി​ല​വ് വ​രു​മ്പോ​ൾ വി​മാ​ന മാ​ർ​ഗം ഇ​ത് 50 മു​ത​ൽ 80 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

മു​ൻ കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇ​തെ​ന്നാ​ണ് ക​യ​റ്റു​മ​തി രം​ഗ​ത്തു​ള്ള​വ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​വ​ണ ഗ​ൾ​ഫ് മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ​വും ചി​ല​വേ​റി​യ​താ​യി​രി​ക്കും.

Related posts

Leave a Comment