സംഗതി കൊള്ളാമല്ലോ ! ചൂടു കൂടിയപ്പോള്‍ ബാത്ത് ടബ്ബില്‍ ഉല്ലസിച്ച് കുളിച്ച് കടുവ; വീഡിയോ വൈറലാകുന്നു…

ഡിസംബര്‍ ആയപ്പോഴേക്കും ചൂട് അസഹ്യമായി ഉയരുകയാണ്. ചൂടു കൂടുമ്പോള്‍ വന്യജീവികള്‍ കാട്ടില്‍ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം അന്വേഷിച്ച് വരാറുണ്ട്.

അത്തരത്തില്‍ കാടിറങ്ങിയ കടുവ ‘ബാത്ത് ടബ്ബില്‍’ കുളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കടുവ ബാത്ത്ടബ്ബില്‍ ഉല്ലസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

വീടിനോട് ചേര്‍ന്ന് വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന ടബ്ബിലാണ് കടുവ കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം ടബ്ബിന്റെ ചുറ്റും നടന്ന് സ്ഥിതിഗതികള്‍ പരിശോധിച്ചു.

തുടര്‍ന്നാണ് കടുവ ബാത്ത് ടബ്ബിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് വെള്ളത്തില്‍ തന്നെ കിടന്ന് കടുവ ഉല്ലസിക്കുന്നതാണ് വീഡിയോയുടെ അവസാനം.

Related posts

Leave a Comment