കല്‍പ്പറ്റ: കേന്ദ്ര സര്ക്കാ ര്‍ പുതുതായി വയനാട്ടില്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന കടുവ സംരക്ഷണ പദ്ധതിക്കെതിരേ പ്രതിഷേധമുയരുന്നു. കടുവ അടക്കമുള്ള വന്യജീവികളുടെ ശല്യം വയനാട്ടില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കടുവ സംരക്ഷണ പദ്ധതിക്കെതിരേ പ്രതിഷേധമുയരുന്നത്.
പുതിയ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നതിനു പകരം വന്യമൃഗങ്ങള്‍ ക്രമാതീതമായി പെറ്റുപെരുകുന്നതു തടയാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും വനാതിര്‍ത്തികളില്‍ വന്യമൃഗ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് പൊതുവേയുള്ള ആവശ്യം. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ക്കെതിരേ അതിശക്തമായ പ്രതിഷേധമുയര്‍ന്ന വയനാട്ടില്‍ മറ്റൊരു സമരമുഖത്തിനാണ് കടുവ സംരക്ഷണ പദ്ധതി വഴിതെളിക്കുക.
പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങള്‍ക്കു പുറത്ത് കടുവകള്‍ കൂടുതലുള്ള വനമേഖലകള്‍ ഏറെയും കേരളത്തിലാണെന്ന ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗര്‍ റിസര്‍വ്സ് (ടിഒടിആര്‍) റിപ്പോര്‍ട്ട് പ്രകാരം വയനാട് ഉള്‍പ്പെടെ ഇന്ത്യയിലെ 40 വനം ഡിവിഷനുകളിലാണ് ആദ്യഘട്ടത്തില്‍ ടിഒടിആറിന്റെ കടുവ സംരക്ഷണ പദ്ധതി നടപ്പാക്കാനുദേശിക്കുന്നത്. കടുവകളുടെ ആവാസ വ്യവസ്ഥകളുടെ ശാസ്ത്രീയമായ സംരക്ഷണമാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
കടുവ സങ്കേതങ്ങളിലും സങ്കേതങ്ങള്‍ക്കു പുറത്തുമായുള്ള 66 വനം ഡിവിഷനുകളിലാണ് പശ്ചിമഘട്ടത്തിലെ 1,087 കടുവകള്‍ വിഹരിക്കുന്നത്. കേരളത്തില്‍ ആകെയുള്ള 36 വനം ഡിവിഷനുകളില്‍ 28ലും കടുവ സാന്നിധ്യമുണ്ടെന്ന ടിഒടിആര്‍ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുവ സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നും കാടും നാടും തമ്മില്‍ ഇടകലര്‍ന്നു കഴിയുന്ന വയനാട്ടില്‍ അത് വന്യമൃഗശല്യം രൂക്ഷമാക്കുമെന്നാണ് പൊതുവേയുള്ള ആശങ്ക.
കടുവ സംരക്ഷണ പദ്ധതി ജനദ്രോഹകരമാണെന്നു കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ അഭിപ്രായപ്പെട്ടു. വനത്തില്‍ കടുവകള്‍ പെരുകുന്ന സാഹചര്യത്തില്‍ ജനജീവിത സംരക്ഷണ കേന്ദ്രങ്ങളാണ് ഉണ്ടാകേണ്ടത്. കടുവ സംരക്ഷണ പദ്ധതി മനുഷ്യക്കുരുതിക്കു കാരണമാകും. ആളുകളെ കുടിയൊഴിയാന്‍ നിര്‍ബന്ധിതരാക്കും. പദ്ധതിക്കെതിരായ ശക്തമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ദേവസ്യ ആവശ്യപ്പെട്ടു.