സാഹസിക ടിക്‌ടോക്ക് വീഡിയോ ഒരുക്കുന്നതിനിടെ ടെറസില്‍ നിന്ന് താഴെ വീണു; ചലനശേഷി നഷ്ടപ്പെട്ട് ജീവിതം തന്നെ തുലാസിലാകുമായിരുന്ന അതിഥി തൊഴിലാളിക്ക് പുതുജീവന്‍

ക​ണ്ണൂ​ർ (പ​രി​യാ​രം) : ടെ​റ​സി​ൽ നി​ന്നും ടി​ക്‌ ടോ​ക്ക്‌ വീ​ഡി​യോ ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ടം സം​ഭ​വി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക്‌ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ്‌ ആ​ശു​പ​ത്രി​യി​ൽ പു​തു​ജീ​വ​ൻ.

ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട്‌ ജീ​വി​തം ത​ന്നെ തു​ലാ​സി​ലാ​കു​മാ​യി​രു​ന്ന 25 കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി​യെ​യാ​ണ് പ​രി​യാ​ര​ത്തെ ചി​കി​ത്സ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക്‌ തി​രി​ച്ചെ​ത്തി​ച്ച​ത്‌.

കോ​വി​ഡ്‌ സാ​ഹ​ച​ര്യ​ത്തി​ലെ ഈ ​ലോ​ക്ക്‌ ഡൗ​ൺ ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​ക​രു​തെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പ്‌ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്ത്‌, ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. റോ​യ്‌ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ആ​സാം സ്വ​ദേ​ശി​ക്ക്‌ അ​പ​ക​ടം സം​ഭ​വി​ച്ച​ത്‌. ലോ​ക്ക്‌ ഡൗ​ൺ സാ​ഹ​ച​ര്യ​ത്തി​ൽ ടി​ക്‌​ടോ​ക്ക്‌ വീ​ഡി​യോ ചെ​യ്യാ​ൻ താ​മ​സ​സ്ഥ​ല​ത്തെ ടെ​റ​സി​ൽ ക​യ​റി​യ​താ​യി​രു​ന്നു. സാ​ഹ​സി​ക വീ​ഡി​യോ ഒ​രു​ക്കു​ന്ന​തി​നി​ടെ ടെ​റ​സി​ൽ നി​ന്ന് താ​ഴെ വീ​ണാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ്‌ വീ​ഴ്ച​യി​ൽ ഇ​രു​കാ​ലു​ക​ളും അ​ന​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​മാ​ണ് ഇ​യാ​ളെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോളജ്‌ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്‌.

പ​രി​ശോ​ധ​ന​യി​ൽ ന​ട്ടെ​ല്ലി​നേ​റ്റ പ​രി​ക്ക്‌ കാ​ലി​ന്‍റെ ച​ല​ന​ക്ഷ​മ​ത​യെ പൂ​ർ​ണ​മാ​യും ത​ള​ർ​ത്തി​യേ​ക്കു​മെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ്രേം ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം ശ​സ്ത്ര​ക്രി​യ​യ്ക്ക്‌ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ്‌ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. രോ​ഗി​യു​ടെ സ്ര​വ​പ​രി​ശോ​ധ​ന പ​രി​യാ​ര​ത്തു​നി​ന്നു​ത​ന്നെ ന​ട​ത്തു​ക​യും ചെ​യ്തു.

ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​ദ്ദേ​ഹം കാ​ലു​ക​ൾ അ​ന​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു​തു​ട​ങ്ങി​യ​താ​യി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്‌ ഡോ.​കെ. സു​ദീ​പ്‌ അ​റി​യി​ച്ചു.

Related posts

Leave a Comment