കോയമ്പത്തൂർ അപകടം; മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ എ​ത്ര​യും വേ​ഗം പാ​ല​ക്കാ​ട് എ​സ്പി​യെ ബ​ന്ധ​പ്പെ​ട​ണ മെന്ന് ഡി​ജി​പി; ഹെ​ൽ​പ് ലൈ​ൻ ന​മ്പർ – 9495099910

തി​രു​വ​ന​ന്ത​പു​രം: കോ​യ​ന്പ​ത്തൂ​രി​ന് സ​മീ​പം അ​വി​നാ​ശി​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ന്ന​തി​നും മ​റ്റു ന​ട​പ​ടി​ക​ൾ​ക്കു​മാ​യി എ​ത്ര​യും വേ​ഗം പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ വി​ക്ര​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. (ഫോ​ണ്‍: 9497996977, 9497990090, 9497962891).

പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ളാ പോ​ലീ​സി​ന്‍റെ സം​ഘം ഇ​പ്പോ​ൾ അ​വി​നാ​ശി​യി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു.

അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും മൃത​ശ​രീ​ര​ങ്ങ​ൾ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​സ്വീ​ക​രി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് ഡി ​ജി പി​യും കോ​യ​ന്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഉ​റ​പ്പ് ന​ൽകി.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ​ത​ന്നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ൽ സം​സാ​രി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നു​ശോ​ച​നം അ​റി​യി​ച്ചു

ഹെ​ൽ​പ് ലൈ​ൻ ന​ന്പ​റി​ൽ വി​ളി​ക്കാം; 9495099910
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ 9495099910 എ​ന്ന ഹെ​ൽ​ലൈ​ൻ ന​ന്പ​റി​ൽ വി​ളി​ക്കാ​ം. സം​ഭ​വ സ്ഥ​ല​ത്തു​ള്ള പാ​ല​ക്കാ​ട് എ​ടി​ഒ​യു​ടെ ന​ന്പ​റാ​ണി​ത്.

അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് തി​രു​പ്പൂ​രി​ൽ കെഎസ്ആ​ർ​ടി​സി ബസും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കെഎസ്ആ​ർ​ടി​സി എം​ഡി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 19 പേ​ർ മ​ര​ണ​മ​ട​യു​ക​യും 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment