കക്കൂസ് മോഷം പോയെന്ന പരാതിയുമായി അമ്മയും മകളും പോലീസ് സ്‌റ്റേഷനില്‍, കക്കൂസ് അവരുടെ വീട്ടിലില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകനും, പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

toilet_1105ബിലാസ്പുര്‍: വീട്ടില്‍ സ്ഥാപിച്ചിരുന്ന കക്കൂസ് “മോഷണം’ പോയെന്ന പരാതിയുമായി അമ്മയും മകളും പോലീസ് സ്‌റ്റേഷനില്‍. ഛത്തിസ്ഗഡ് ബിലാസ്പുര്‍ ജില്ലയിലെ അമര്‍പുര്‍ ഗ്രാമത്തിലാണ് വിചിത്ര സംഭവം. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കു കീഴില്‍ നിര്‍മിച്ച രണ്ടു കക്കൂസുകള്‍ മോഷണം പോയെന്നാണ് ബേലഭായ് പട്ടേല്‍(70), മകള്‍ ചന്‍ഡ(45) എന്നിവര്‍ പരാതി നല്‍കിയത്. കക്കൂസ് കെട്ടിടം നിര്‍മിച്ചതിന്റെ രേഖകളും പണം നല്‍കിയതിന്റെ രേഖകളും ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി.

എന്നാല്‍ കക്കൂസ് പേപ്പറുകളില്‍ മാത്രമാണ് നിര്‍മിച്ചതെന്ന് പ്രദേശത്തെ വിവരാവകാശ പ്രവര്‍ത്തകനായ സുരേന്ദ്ര പട്ടേല്‍ ആരോപിച്ചു. കക്കൂസ് നിര്‍മിച്ചെന്ന് രേഖകള്‍ ചമച്ച് പണം തട്ടിയെടുത്തതായും ഇയാള്‍ ആരോപിക്കുന്നു. എന്നിരുന്നാലും സ്ത്രീകളുടെ പരാതിയില്‍ പോലീസ് കക്കൂസിനായി അന്വേഷണം നടത്തുന്നുണ്ട്.

Related posts