ബ്ലാ​സ്റ്റേ​ഴ്സി​നു പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​വും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലേ​ക്ക്

indian-super-leagueമും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലേ​ക്കു തി​രു​വ​ന​ന്ത​പു​ര​വും. അ​ടു​ത്ത സീ​സ​ണി​ൽ മൂ​ന്നു ടീ​മു​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ട്ട് ഐ​എ​സ്എ​ൽ മാ​നേ​ജ്മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ ലേ​ല​പ​ട്ടി​ക​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​വും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മൂ​ന്നു ടീ​മു​ക​ൾ​ക്കാ​യി ലേ​ലം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. തി​രു​വ​ന​ന്ത​പു​ര​ത്തെ കൂ​ടാ​തെ അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ക​ട്ട​ക്ക്, ദു​ർ​ഗാ​പു​ർ, ഹൈ​ദ​രാ​ബാ​ദ്, ജം​ഷ​ഡ്പു​ർ, കോ​ൽ​ക്ക​ത്ത, റാ​ഞ്ചി എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​നു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

മേ​യ് 24 വ​രെ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ലേ​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ അ​ടു​ത്ത​സീ​സ​ണ്‍ ഐ​എ​സ്എ​ലി​ൽ ക​ളി​ക്കും. ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​കും സീ​സ​ണി​ലെ ഐ​എ​സ്എ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. നി​ല​വി​ൽ എ​ട്ടു ടീ​മു​ക​ളാ​ണ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ക​ളി​ക്കു​ന്ന​ത്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ല​ഭി​ക്കു​ന്ന വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ലേ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണു സൂ​ച​ന. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ സേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഉ​ട​മ​ക​ൾ.

Related posts