പിഎ​സ്‌സി ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ പാ​ലി​യേ​ക്ക​ര ടോ​ളി​ൽ ത​ട​ഞ്ഞു വച്ചു; ഒൻപതു മണിയുടെ ഇന്‍റർവ്യൂവിൽ പങ്കെടുക്കാനാവാതെ അംഗങ്ങൾ; ടോൾ പ്ലാസാ അധികൃതർക്കെതിരെ പരാതി നൽകും

പാ​ലി​യേ​ക്ക​ര : ടോ​ൾ പ്ലാ​സ​യി​ൽ പി​എ​സ്‌സി ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു വ​ച്ചു. എ​റ​ണാ​കു​ള​ത്തു​നി​ന്നും തൃ​ശൂ​രി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​ന്‍റ​ർ​വ്യൂ ചെ​യ്യാ​ൻ പോ​യി​രു​ന്ന അം​ഗ​ങ്ങ​ളെ​യാ​ണ് ത​ട​ഞ്ഞു വ​ച്ച​ത്. ഇന്നു രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ ടോ​ൾ പ്ലാ​സ​യി​ൽ എ​ത്തി​യ അം​ഗ​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി ബു​ക്ക് കാ​ണി​ക്കാ​തെ ക​ട​ത്തി വി​ടു​ക​യി​ല്ലെ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​എ​സ്‌സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഒ​ന്പ​ത് മ​ണി​യോ​ടെ ടോ​ൾ പ്ലാ​സ​യി​ലെ ത​ട​സം നീ​ക്കി ക​ട​ന്നു​പോ​കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യെ​ങ്കി​ലും ത​ട​ഞ്ഞു​വച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അം​ഗ​ങ്ങ​ൾ ടോ​ൾ പ്ലാ​സ​യി​ൽ നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​സ്ഐ യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​തി​നു​ശേ​ഷം ക​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു.

തൃ​ശൂ​രി​ൽ ഒന്പതു മ​ണി​യോ​ടെ ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട പി​എ​സ്‌സി അം​ഗ​ങ്ങ​ളെ​യാ​ണ് ത​ട​ഞ്ഞു വ​ച്ച​ത്. പി​എ​സ്‌സി അം​ഗ​ങ്ങ​ളാ​യ ഡോ. ​കെ.​പി. സ​ജീ​ലാ​ൽ, സി​മ്മി റോ​സ്ബെ​ല്ല ജോ​ണ്‍ എ​ന്നി​വ​രെ​യാ​ണ് ത​ട​ഞ്ഞു​വെ​ച്ച​ത്. ടോ​ൾ പ്ലാ​സ അ​ധി​കൃ​ത​ർ​ക്കെ​തി​രെ പ​രാ​തി കൊ​ടു​ക്കു​മെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.

 

Related posts