തൃശൂർ: പാലിയക്കര ടോൾ പ്ലാസയിൽ പി.സി.ജോർജ് എംഎൽഎയുടെ അതിക്രമം. ടോൾ ചോദിച്ചതാണ് അതിക്രമത്തിന് കാരണം. വാഹനം നിർത്തി പുറത്തിറങ്ങിയ എംഎൽഎയും സംഘവും ടോൾ ബാരിയർ തകർത്തു. ഇതിനു ശേഷം ഇവർ യാത്ര തുടർന്നു. സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകി.
പാലിയക്കര ടോൾ പ്ലാസയിൽ പി.സി.ജോർജിന്റെ അതിക്രമം; എംഎൽഎയും സംഘവും ടോൾ ബാരിയർ തകർത്തു
