കനത്ത മഴ: കോട്ടയം വഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കി; മറ്റ് ട്രെയിനുകൾ വേഗത കുറച്ചോടിക്കാൻ നിർദേശം

കോട്ടയം: കനത്ത മഴ കാരണം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം വീണ്ടും താറുമാറായി. 10 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. മറ്റ് ട്രെയിനുകൾ വേഗത കുറച്ചോടിക്കാൻ നിർദേശം. മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നിട്ടുണ്ട്.

കോട്ടയം-എറണാകുളം പാസഞ്ചർ, എറണാകുളം-കോട്ടയം പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂർ-പുനലൂർ പാസഞ്ചർ, പുനലൂർ- ഗുരുവായൂർ പാസഞ്ചർ, പാലക്കാട്-തിരുനെൽവേലി , തിരുനെൽവേലി-പാലക്കാട്, പാലരുവി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Related posts