തക്കാളിക്ക് പൊന്നും വില; ആ​ന്ധ്ര​യി​ല്‍ ത​ക്കാ​ളി​ ക​ര്‍​ഷ​ക​നെ ക​വ​ര്‍​ച്ചാ​സം​ഘം കൊ​ല​പ്പെ​ടു​ത്തി

അ​മ​രാ​വ​തി: ആ​ന്ധ്രാപ്ര​ദേ​ശി​ലെ മ​ട​ന​പ്പ​ള്ളി​യി​ല്‍ ത​ക്കാ​ളി ക​ര്‍​ഷ​ക​നെ ക​വ​ര്‍​ച്ചാ​സം​ഘം കൊ​ല​പ്പെ​ടു​ത്തി. ന​രീം രാ​ജ​ശേ​ഖ​ര്‍ റെ​ഡ്ഡി(62) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച കൃ​ഷി​യി​ട​ത്തി​ല്‍​നി​ന്ന് വീട്ടിലേക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് സം​ഭ​വം. ഇ​യാ​ളെ കെ​ട്ടി​യി​ട്ട​ശേ​ഷം ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വി​ള​വെ​ടു​ത്ത പ​ണം കൈ​വ​ശ​മു​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ള്‍ 70 കൊ​ട്ട ത​ക്കാ​ളി ച​ന്ത​യി​ല്‍ വി​റ്റി​രു​ന്നു.

Related posts

Leave a Comment