കുതിച്ചു കയറി തക്കളി വില; സം​ഭ​രി​ച്ചു കു​റ​ഞ്ഞ​വി​ല​യി​ൽ  വി​റ്റ​ഴി​ക്കാ​ൻ കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: കു​തി​ച്ചു​യ​രു​ന്ന ത​ക്കാ​ളി വി​ല​പി​ടി​ച്ചു​നി​ർ​ത്താ​ൻ ഇ​ട​പെ​ട​ലു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ.ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ത​ക്കാ​ളി സം​ഭ​രി​ച്ചു വി​ല​യ​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ രാ​ജ്യ​ത്തെ പ്ര​ധാ​ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​ച്ചു വി​പ​ണ​നം ചെ​യ്യാ​നാ​ണ് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം.

നാ​ഷ​ണ​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ (നാ​ഫെ​ഡ്), നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ (എ​ൻ​സി​സി​എ​ഫ്) എ​ന്നീ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ടാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം.

ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ​ഞ്ഞ വി​ല​യി​ൽ വി​റ്റ​ഴി​ക്കു​മെ​ന്നും വി​ത​ര​ണം ചെ​യ്യേ​ണ്ട പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ച് ക​ണ്ടെ​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

Related posts

Leave a Comment