എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലേ​റ്! അപ്രതീക്ഷിത ആക്രമണത്തേത്തുടര്‍ന്ന് സ്ഥാനാര്‍ഥിയുടെ ബോധംപോയി

പെ​രു​മ്പാ​വൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ടി.​പി.​സി​ന്ധു മോ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​രെ ക​ല്ലേ​റ് ന​ട​ത്തി​യ​താ​യി പ​രാ​തി.

തു​രു​ത്തി​പ്ലി​യി​ൽ​നി​ന്നു രാ​യ​മം​ഗ​ല​ത്തി​ന് പോ​കു​ന്ന​തി​നി​ടെ അ​ല്ല​പ്ര കൊ​യ്നോ​ണി​യ​ക്ക് സ​മീ​പം രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തേ​ത്തു​ട​ർ​ന്ന് ബോ​ധ​ക്ഷ​യ​മു​ണ്ടാ​യ സ്ഥാ​നാ​ർ​ഥി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സി​ന്ധു​മോ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തേ പി​ന്തു​ട​ർ​ന്ന് കാ​റി​ൽ വ​ന്ന അ​ക്ര​മി​ക​ൾ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment