വോട്ടിംഗ് മെഷീനുമായി പോളിംഗ് ഓഫീസര്‍ തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ ഒരു രാത്രി കഴിഞ്ഞു ! ചോദിച്ചപ്പോള്‍ തന്റെ ബന്ധുവീടെന്ന് മറുപടി; പിന്നാലെ സസ്‌പെന്‍ഷനും…

വോട്ടിംഗ് മെഷീനുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ കിടന്നുറങ്ങിയ പോളിംഗ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തന്റെ ബന്ധുകൂടിയാണ് നേതാവെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഇയാള്‍ കൊണ്ടുപോയ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവിപാറ്റും തെരഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഹൗറ സെക്ടറിലെ ഒരു ബൂത്തിലുള്ള ഡെപ്യൂട്ടി ഓഫീസര്‍ തപന്‍ സര്‍ക്കാരിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

രാത്രി ഉറങ്ങാനായി ബന്ധുവായ തൃണമൂല്‍ നേതാവിന്റെ വീട്ടിലേയ്ക്ക് പോയപ്പോള്‍ ഇയാള്‍ വോട്ടിംഗ് മെഷീനും കൊണ്ടുപോയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവിടെ സുരക്ഷാ ചുമതലുയുള്ള പോലീസ് ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment