വെയിൽ സഹിക്കാൻ പറ്റുന്നില്ല… കോട്ടൺ ടീ ഷർട്ടും അയഞ്ഞ പാന്‍റ്സും വേണം; പൊള്ളുന്ന വെയിലിൽ നിന്നുകൊണ്ട് ട്രാഫിക് പോലീസുകാർ പറ‍യുന്നതിങ്ങനെ…


കോ​ട്ട​യം: മ​രു​ഭൂ​മി എ​ന്നു പ​റ​ഞ്ഞാ​ൽ പ​റ്റി​ല്ല, ചൂ​ള​യി​ലാ​ണ് ജീ​വി​തം. കോ​ട്ട​യ​ത്തെ പ​ക​ൽ​ച്ചൂ​ടി​നെ ട്രാ​ഫി​ക് പോ​ലീ​സ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ഇങ്ങ​നെ.

ഇ​റു​കി​യ ഷ​ർ​ട്ടും ബെ​ൽ​റ്റി​ൽ മു​റു​ക്കി​യ പാ​ന്‍റ്സും തൊ​പ്പി​യും പ​രു​ക്ക​ൻ ഷൂ​വും ധ​രി​ച്ച് പ​ക​ൽ​ച്ചൂ​ടി​ൽ പൊ​ള്ളി വി​യ​ർ​ക്കു​ന്ന ചൂ​ട് സ​ഹി​ക്കാ​നാ​വാ​തെ ട്രാഫിക് പോ​ലീ​സ് യൂ​ണി​ഫോം അ​ഴി​ച്ചു​വ​യ്ക്കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ചി​രി​ക്കു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കാ​ർ​ക്ക് കോ​ട്ട​ണ്‍ ടീ ​ഷ​ർ​ട്ടും അ​യ​ഞ്ഞ പാ​ന്‍റ്സും ധ​രി​ക്കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ച് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് മേ​ൽ​ത്ത​ട്ടി​ലേ​ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ന്നു.

തൊ​പ്പി ചൂ​ടാ​കു​ന്പോ​ൾ ആ ​ചൂ​ട് ത​ല​യി​ലൂ​ടെ പൊ​ള്ളി​യും വി​യ​ർ​ത്തും ത​ല​യി​ൽ താ​ഴ്ന്ന് പ​നി​യും തു​മ്മ​ലു​മാ​യി മാ​റു​ന്ന​തി​നാ​ൽ ത​ൽ​ക്കാ​ലം ട്രാ​ഫി​ക്കി​ൽ പോ​ലീ​സി​നെ കാ​ക്കി​യി​ൽ​നി​ന്നു മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന.

അ​യ​വു​ള്ള കോ​ട്ട​ണ്‍ തൊ​പ്പി പ​ക​രം ന​ൽ​ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ പ​ക​ൽ പ​ണി​യി​പ്പി​ക്ക​രു​തെ​ന്നും ജ​നം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടാ​യി​രി​ക്കെ ഇ​ള​വു​ക​ളൊ​ന്നും ട്രാ​ഫി​ക് പോ​ലീ​സി​ന് ബാ​ധ​ക​മ​ല്ല.

തീ​ക്ക​ട്ട​പോ​ലെ ചു​ട്ടു​പ​ഴു​ത്ത ടാ​റിം​ഗി​ൽ ച​വി​ട്ടി തീ ​തു​പ്പു​ന്ന സൂ​ര്യ​നു കീ​ഴി​ൽ വെ​ന്തു​നീ​റു​ന്ന ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കാ​ർ ഈ ​മാ​സ​ങ്ങ​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന പീ​ഢ അ​ധി​ക​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്നി​ല്ല. ആ​വോ​ളം വെ​ള്ളം കൊ​ടു​ക്കാ​നും കു​ടി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​വും ഇ​വ​ർ​ക്കി​ല്ല.

കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ റ​ബ​ർ ക​ന്പ​നി കോ​ട്ട​യം ടൗ​ണി​ലെ ട്രാ​ഫി​ക് പോ​ലീ​സി​ന് ദി​വ​സം 90 കു​പ്പി കു​ടി​വെ​ള്ളം മൂ​ന്നു വ​ർ​ഷ​മാ​യി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ​മാ​ത്രം 20 ഇ​ട​ങ്ങ​ളി​ലാ​യി നാ​ല് വ​നി​താ കോ​ണ്‍​സ്റ്റ​ബി​ൾ​മാ​ർ ഉ​ൾ​പ്പെ​ടെ 64 പോ​ലീ​സു​കാ​രും 12 ഹോം ​ഗാ​ർ​ഡു​ക​ളും ട്രാ​ഫി​ക്കി​ലു​ണ്ട്.

ജി​ല്ല​യൊ​ട്ടൊ​കെ 250 പേ​ർ ട്രാ​ഫി​ക്ക് നി​യ​ന്ത്രി​ക്കു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ പ​ല ഷി​ഫ്റ്റു​ക​ളി​ലാ​ണ് ജോ​ലി. ദി​വ​സം ആ​റു മ​ണി​ക്കൂ​റാ​ണ് ഒ​രാ​ൾ​ക്ക് ഡ്യൂ​ട്ടി.

താ​പ​നി​ല ക​ന​ത്ത​തി​നാ​ൽ മൂ​ന്നു മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​ക്കു​ശേ​ഷം മൂ​ന്നു മ​ണി​ക്കൂ​ർ വി​ശ്ര​മ​ത്തി​നു പോ​കാം. തു​ട​ർ​ന്ന് മൂ​ന്നു മ​ണി​ക്കൂ​ർ ജോ​ലി. യൂ​ണി​ഫോം ചൂ​ടി​ൽ വി​യ​ർ​ത്തൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദി​വ​സ​വും ഒ​രു ജോ​ഡി യൂ​ണി​ഫോം അ​ധി​കം ക​രു​തി വ​രു​ന്ന​വ​രാ​ണ് ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കാ​ർ ഏ​റെ​യും.

Related posts

Leave a Comment