കോഹ്‌ലി ടെസ്റ്റ് ഒഴിവാക്കിയത് ഐപിഎൽ കളിക്കാൻ: ബ്രാഡ് ഹോഡ്ജ്

kohili-lമും​ബൈ: ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​തെ ഓ​സീ​സ് മാ​ധ്യ​മ​ങ്ങ​ളും മു​ൻ താ​ര​ങ്ങ​ളും. ഓ​സ്ട്രേ​ലി​യ​ൻ മു​ൻ ബാ​റ്റ്സ്മാ​ൻ ബ്രാ​ഡ് ഹോ​ഡ്ജാ​ണ് ഒ​ടു​വി​ൽ കോ​ഹ്‌​ലി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കോ​ഹ്‌​ലി​ നാ​ലാം ടെ​സ്റ്റ് ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് ഹോ​ഡ്ജി​ന്‍റെ ആ​രോ​പ​ണം. ഐ​പി​എ​ലി​ൽ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ് പ​രി​ശീ​ല​ക​നാ​ണ് ഹോ​ഡ്ജ്.

കാ​യി​ക​താ​ര​മെ​ന്ന നി​ല​യി​ൽ കോ​ഹ്‌​ലി​​ക്കു പ​രി​ക്കേ​റ്റി​രി​ക്കാം എ​ന്നു ഞാ​ൻ ക​രു​തു​ന്നു. പ​ക്ഷേ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ് പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ൽ ഞ​ങ്ങ​ൾ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സു​മാ​യി ക​ളി​ക്കേ​ണ്ടി​വ​രും. അ​ന്ന് ക​ള​ത്തി​ലി​റ​ങ്ങാ​നാ​കും കോ​ഹ്‌​ലി​ നാ​ലാം ടെ​സ്റ്റി​ൽ ക​ളി​ക്കാ​തി​രു​ന്ന​ത്- ഹോ​ഡ്ജ് ആ​രോ​പി​ച്ചു. ഐ​പി​എ​ലി​നു​വേ​ണ്ടി​യാ​ണ് കോ​ഹ്‌​ലി​ ടെ​സ്റ്റ് മ​ത്സ​രം ഒ​ഴി​വാ​ക്കി​യ​തെ​ങ്കി​ൽ അ​ത് വ​ള​രെ ത​രം​താ​ണ ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് പുതിയ ​സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഡേ​വി​ഡ് വാ​ർ​ണ​ർ ന​യി​ക്കു​ന്ന സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ടാ​ണ് കോ​ഹ്‌​ലി​ ന​യി​ക്കു​ന്ന ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ ആ​ദ്യ മ​ത്സ​രം.

Related posts