യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി

TVM-TRAINLതിരുവനന്തപുരം: കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.35 നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍, പുലര്‍ച്ചെ 5.25 നുള്ള എറണാകുളം കൊല്ലം മെമു, 11.10 നുള്ള കൊല്ലം എറണാകുളം മെമു, 10 ന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി.

പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും.

നിയന്ത്രണത്തിന്‍റെ ഭാഗമായി ബംഗലൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം ഹൈദരാബാദ് ശബരി, കന്യാകുമാരി മുംബൈ ജയന്തി, ഇരു ദിശകളിലുമുള്ള കേരള എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് സ്‌റ്റേഷനുകളില്‍ പ്രത്യേക സ്‌റ്റോപ്പ് ഉണ്ടായിരിക്കും.

Related posts