പ്രഫസര്‍ ഒരു തരികിട..! ഓപ്പറേന്‍ റൂമില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പിഡിപ്പിക്കാന്‍ ശ്രമം; പ്രഫസര്‍ കസ്റ്റഡിയില്‍

peedanamമുളങ്കുന്നത്തുകാവ്: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയെ ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കയറിപ്പിടിച്ച അസിസ്റ്റന്‍റ് പ്രഫസറെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് നടപടി. അസിസ്റ്റന്‍റ് പ്രഫസര്‍ ഹബീബ് മുഹമ്മദാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

രാവിലെ ആരോപണ വിധേയനായ പ്രഫസര്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചിരുന്നു. ഇയാളെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം തുടങ്ങുമെന്നാണ് വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്.

അതേസമയം വിദ്യാര്‍ഥികളുടെ പരാതിയില്‍ പ്രഫസര്‍ക്കെതിരേ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് രോഗിയുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിലും പ്രഫസര്‍ മുന്‍പ് ആരോപണ വിധേയനാണ്.

Related posts