ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ! രക്ഷയായത് യുവാവിന്റെ സമയോചിത ഇടപെടല്‍; യാത്രക്കാരിയായ യുവതിയുടെ അത്ഭുതകരമായ രക്ഷപെടല്‍; വീഡിയോ

ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് പലപ്പോഴും പല തരത്തിലുള്ള അപകടങ്ങളും നടക്കാറുണ്ട്. അതില്‍ തന്നെ ഭൂരിഭാഗവും യാത്രക്കാരുടെ അശ്രദ്ധയില്‍ നിന്ന് ഉണ്ടാവുന്നതുമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം മുംബൈ മലാഡ് റെയില്‍വേ സ്റ്റേഷനിലുണ്ടായ ഒരു അപകടത്തിന്റെയും അതില്‍ നിന്ന് ഒരു യുവതി അത്ഭുതകരമായി രക്ഷപെടുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ ഒരു യുവതി ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി പിടിവിട്ട് താഴേക്ക് വീണു. പ്ലാറ്റ്ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീഴാന്‍ തുടങ്ങിയ യുവതിയെ ഓടിയെത്തി യുവാവ് രക്ഷപ്പെടുത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

യാത്രക്കാരനായ യുവാവിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്. ഉടന്‍ തന്നെ റയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ പരിശോധിച്ചു. ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യമാണ് ഇപ്പോള്‍ ഈ വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്.

Related posts