ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന പ​ച്ച​ക്കോ​ട്ട​യി​ൽ  വെ​ല്ലു​വി​ളി​ക​ളി​ല്ലാതെ യുഡിഎഫ്

ര​ഞ്ജി​ത് ജോ​ണ്‍
പ​ച്ച​ക്ക​ട​ലി​ര​ന്പു​ന്ന മ​ല​പ്പു​റ​ത്ത് യു​ഡി​എ​ഫി​ന് ആ​ശ​ങ്ക​ക​ളി​ല്ല. 2009ൽ ​മ​ണ്ഡ​ല പു​നഃ​നി​ർ​ണ​യം ന​ട​ന്ന​പ്പോ​ൾ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​ണു മ​ല​പ്പു​റ​ത്തേ​ക്കു വ​ന്ന​ത്. യു​ഡി​എ​ഫി​നു വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ള്ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ ചേ​ർ​ത്താ​ണു മ​ല​പ്പു​റം മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച​ത്. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു ല​ഭി​ക്കാ​റു​ള്ള​ത് ല​ക്ഷ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ്.

കേ​ര​ള​ത്തി​ൽ​ത്ത​ന്നെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ദ്യ​സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. ഏ​ക​പ​ക്ഷീ​യ മ​ത്സ​രം മു​സ്‌​ലിം ലീ​ഗ് ല​ക്ഷ്യം​വ​യ്ക്കു​ന്പോ​ൾ പ്ര​തി​രോ​ധ​ത്തി​നാ​വും സി​പി​എം ശ്ര​മം. മ​ണ്ഡ​ലം മ​ഞ്ചേ​രി​യാ​യി​രു​ന്ന​പ്പോ​ൾ ഒ​രു​ത​വ​ണ ടി.​കെ.​ഹം​സ​യി​ലൂ​ടെ നേ​ടി​യ വി​ജ​യം മാ​ത്ര​മാ​ണ് സി​പി​എ​മ്മി​ന്‍റെ ഏ​ക​ആ​ശ്വാ​സം. പ​ഴ​യ മ​ദ്രാ​സ് സ്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന​പ്പോ​ൾ 1952ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​പ്പു​റം പ്ര​തി​നി​ധി​യാ​യി ലോ​ക്സ​ഭ​യി​ൽ എ​ത്തി​യ​ത് ലീ​ഗ് നേ​താ​വ് ബി.​പോ​ക്ക​റാ​ണ്.

ഐ​ക്യ​കേ​ര​ള​മാ​വു​ക​യും മ​ഞ്ചേ​രി മ​ണ്ഡ​ലം നി​ല​വി​ൽ​വ​രു​ക​യും ചെ​യ്ത​ശേ​ഷം 1957ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ക്ക​റി​ലൂ​ടെ ലീ​ഗ് വി​ജ​യം ആ​വ​ർ​ത്തി​ച്ചു. 1962ലും 67​ലും 71ലും ​മ​ഞ്ചേ​രി​യെ പ്ര​തി​നി​ധാ​നം ചെ​യ്ത​ത് ലീ​ഗ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഖാ​ഇ​ദേ മി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ലാ​ണ്. തു​ട​ർ​ന്ന് 1977ലും 80, 84, 89 ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു​ക​യ​റി.

1991, 1996, 1998, 1999 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി വി​ജ​യം കൊ​യ്ത മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഇ.​അ​ഹ​മ്മ​ദ് 2004ൽ ​പൊ​ന്നാ​നി​യി​ലേ​ക്കു മാ​റി. 2004ൽ ​പ​ക​ര​ക്കാ​ര​നാ​യ കെ.​പി.​എ.​മ​ജീ​ദ്, ടി.​കെ.​ഹം​സ​യ്ക്കു മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. മ​ഞ്ചേ​രി, മ​ല​പ്പു​റം മ​ണ്ഡ​ല​മാ​യി മാ​റി​യ​പ്പോ​ൾ 2009ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ.​അ​ഹ​മ്മ​ദ്, ടി.​കെ.​ഹം​സ​യെ ല​ക്ഷ​ത്തി​ൽ​പ്പ​രം വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. 2014ൽ ​ഇ.​അ​ഹ​മ്മ​ദി​ന്‍റെ ഭൂ​രി​പ​ക്ഷം 1,94739. ഇ.​അ​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് 2017ലെ ​ഉ​പ​തെ​ര​ഞ്ഞെടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഭൂ​രി​പ​ക്ഷം 1,71,023.

മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും ലീ​ഗ് കോ​ട്ട​ക​ളാ​ണ്. മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ​മാ​രു​ടെ മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി, വേ​ങ്ങ​ര, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ങ്ങ​ളാ​ണ് മു​സ്‌​ലിം ലീ​ഗി​ന്‍റെ ബ​ലം. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ലെ വോ​ട്ട് ചോ​ർ​ച്ച​യി​ൽ ലീ​ഗ് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക​ത​ർ​ക്ക​ങ്ങ​ൾ തീ​ർ​ത്ത് മു​ന്ന​ണി ഐ​ക്യം വീ​ണ്ടെ​ടു​ക്കാ​ൻ ലീ​ഗ്-​കോ​ണ്‍​ഗ്ര​സ് ഉ​ന്ന​ത​നേ​താ​ക്ക​ൾ രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.

സാ​ന്പ​ത്തി​ക സം​വ​ര​ണ​വും മു​ത്ത​ലാ​ഖ് ബി​ല്ലും മ​ല​പ്പു​റ​ത്ത് പ്ര​ചാ​ര​ണ വി​ഷ​യ​മാ​കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും മ​ല​പ്പു​റ​ത്ത് ച​ർ​ച്ച​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ക. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​നേ​ട്ട​ങ്ങ​ളും മു​സ്‌​ലിം ലീ​ഗ് ഉ​യ​ർ​ത്തി​കാ​ട്ടും. ഇ​ത്ത​വ​ണ​യും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ത്ത​ന്നെ മു​ൻ​നി​ർ​ത്തി​യാ​ണ് മു​സ്‌​ലിം ലീ​ഗി​ന്‍റെ പ​ട​യൊ​രു​ക്കം.

ഡിവൈഎഫ്ഐ നേതാവ് എം.​ബി.​ ഫൈ​സ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ.​ റ​ഷീ​ദ​ലി എ​ന്നി​വ​രു​ടെ പേ​രു​ക​ൾ സി​പി​എം പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ജി​ല്ല​യി​ലെ ജ​ന​കീ​യ നേ​താ​ക്ക​ൾ, സ്വ​ത​ന്ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ൾ, യു​വ നേ​താ​ക്ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​തി​രു​ന്ന എ​സ്ഡി​പി​ഐ​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും ഇ​ത്ത​വ​ണ രം​ഗ​ത്തു​ണ്ടാ​കും. എന്‌ഡിഎ സ്ഥാനാർഥിയെപ്പറ്റി ധാരണയായിട്ടില്ല.
വ​ള്ളി​ക്കു​ന്നി​ൽ മാ​ത്ര​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് അ​ല്പ​മൊ​രു സ്വാ​ധീ​ന​മു​ള്ള​ത്. ബി​ജെ​പി​ക്ക് 2009ൽ 36,016, 2014ൽ 64,705, 2016ൽ 73,447, 2017ൽ 65,675 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.

ലോ​ക്സ​ഭാ വി​ജ​യി​ക​ൾ 1980 മു​ത​ൽ
മലപ്പുറം ( വ​ർ​ഷം, വി​ജ​യി, പാ​ർ​ട്ടി, ഭൂ​രി​പ​ക്ഷം)
1980 – ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് മു​സ്‌​ലിം ലീ​ഗ് 34581
1984 – ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് മു​സ്‌​ലിം ലീ​ഗ് 71175
1989 – ഇ​ബ്രാ​ഹീം സു​ലൈ​മാ​ൻ സേ​ട്ട് മു​സ്‌​ലിം ലീ​ഗ് 70282
1991 – ഇ.​ അ​ഹ​മ്മ​ദ് മു​സ്‌​ലിം ലീ​ഗ് 89323
1996 – ഇ.​ അ​ഹ​മ്മ​ദ് മു​സ്‌​ലിം ലീ​ഗ് 54971
1998 – ഇ.​ അ​ഹ​മ്മ​ദ് മു​സ്‌​ലിം ലീ​ഗ് 106009
1999 – ഇ.​ അ​ഹ​മ്മ​ദ് മു​സ്‌​ലിം ലീ​ഗ് 123411
2004 – ടി.​കെ.​ ഹം​സ സി​പി​എം 47743
2009 – ഇ.​ അ​ഹ​മ്മ​ദ് മു​സ്‌​ലിം ലീ​ഗ് 115597

2017ലെ ഉപതെരഞ്ഞെടുപ്പിൽ ല​ഭി​ച്ച വോ​ട്ട്
പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മു​സ്‌​ലിം ലീ​ഗ് 5,15,330
എം.​ബി. ഫൈ​സ​ൽ സി​പി​എം 3,44,307
എ​ൻ.​ശ്രീ​പ്ര​കാ​ശ് ബി​ജെ​പി 65,675
ഭൂരിപക്ഷം: 1,71,023

Related posts