ട്രെയിൻ ആക്രമണം; മൂന്നു പേരുടെ മരണവാർത്ത കേട്ട്  മ​ട്ട​ന്നൂ​ർ ഞെട്ടലിൽ; റഹ്മത്തിന്‍റെ മരണം ഉപ്പ മരിച്ച ദിവസം തന്നെ


മ​ട്ട​ന്നൂ​ർ: ആ​ല​പ്പു​ഴ- ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡി 1 ​ബോ​ഗി​യി​ൽ തീ​യാ​ളി​പ​ട​രു​ന്ന​ത് ക​ണ്ട് ര​ക്ഷ​പെ​ടാ​നാ​യി ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി പി​ഞ്ചു​കു​ട്ടി​യ​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മ​ട്ട​ന്നൂ​ർ പ്ര​ദേ​ശം.

പാ​ലോ​ട്ടു​പ​ള്ളി – ക​ല്ലൂ​ർ റോ​ഡി​ൽ ഹാ​ജി റോ​ഡി​ലെ ബ​ദ്‌​റി​യ മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഹി​മാ​ൻ – ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റ​ഹ്മ​ത്ത് (38), റ​ഹ്മ​ത്തി​ന്‍റെ സ​ഹോ​ദ​രി കോ​ഴി​ക്കോ​ട് ചാ​ലി​യം സ്വ​ദേ​ശി ജ​സീ​ല – ശു​ഹൈ​ബ് സ​ഖാ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ട​ര വ​യ​സു​കാ​രി സ​ഹ​റ ബ​ത്തൂ​ൽ, കൊ​ടോ​ളി പ്രം ​വ​രു​വ​ൻ കു​ണ്ടി​ലെ നൗ​ഫീ​ക്ക് (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ​ഹ​റ​യു​ടെ പി​താ​വ് ശു​ഹൈ​ബ് വി​ദേ​ശ​ത്തും ഉ​മ്മ ജ​സീ​ല ടീ​ച്ച​ർ കോ​ഴ്സി​നും പോ​യ​തി​നാ​ൽ മ​ക​ൾ സ​ഹ​റ​യെ കൂ​ട്ടാ​നാ​യി ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞാ​ണ് റ​ഹ്മ​ത്ത് കോ​ഴി​ക്കോ​ട് പോ​യ​ത്. അ​വി​ടെ നി​ന്നു നോ​മ്പ് തു​റ​യും ക​ഴി​ഞ്ഞ് കു​ട്ടി​യെ​യും കൂ​ട്ടി വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

റ​ഹ്മ​ത്തി​ന്‍റെ ഉ​പ്പ അ​ബ്ദു​റ​ഹി​മാ​ൻ മ​രി​ച്ച ദി​വ​സം നാ​ളെ​യാ​ണ്. ഹ​മീ​ദ്, ഹു​സൈ​ൻ, സ​ഹ​ദ് സ​ഖാ​ഫി, സ​ത്താ​ർ, ജു​ബൈ​ദി​യ, ജ​സീ​ല എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

വാ​ഹ​ന​ത്തി​ൽ ഉ​ണ​ക്ക് മ​ത്സ്യം ക​ട​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് നൗ​ഫീ​ക്ക്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം  മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ഖ​ബ​റ​ട​ക്കും.

Related posts

Leave a Comment