പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം; 21 മുതൽ 31 വരെയാണ് നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് ഈ ​മാ​സം 31 ‌വ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. വ്യാ​ഴ്ച മു​ത​ൽ 31 ‌വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സ​തേ​ണ്‍ റെ​യി​ൽ​വേ അ​റി​യി​ച്ചു.

നാ​ഗ​ർ​കോ​വി​ൽ ബാം​ഗ​ളൂ​ർ എ​റ​നാ​ട് എ​ക്സ്പ്ര​സ് വ്യാ​ഴാ​ഴ്ച ര​ണ്ടു​മ​ണി​ക്കൂ​ർ ഇ​വി​ടെ നി​ർ​ത്തി​യി​ടും. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ആ​ല​പ്പു​ഴ ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് മു​ക്കാ​ൽ മ​ണി​ക്കൂ​റും എ​റ​ണാ​കു​ളം ബാം​ഗ​ളൂ​ർ എ​ക്സ്പ്ര​സ് അ​ര​മ​ണി​ക്കൂ​റും നി​ർ​ത്തി​യി​ടും. തി​രു​വ​ന​ന്ത​പു​രം മും​ബൈ സി​എ​സ്ടി എ​ക്സ്പ്ര​സ് 23ന് ​അ​ര​മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും.

വ്യാ​ഴാ​ഴ്ച മു​ത​ൽ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് എ​റ​ണാ​കു​ളം മെ​മു പാ​ല​ക്കാ​ട്-​ല​ക്കി​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി എ​ക്സ്പ്ര​സ് അ​ര​മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും. കോ​ർ​ബ-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര ട്രെ​യി​ൻ ഈ​മാ​സം 22, 25, 29 തീ​യ​തി​ക​ളി​ൽ 50 മി​നി​റ്റ് നി​ർ​ത്തി​യി​ടും. ഈ ​മാ​സം 25 മു​ത​ൽ ജ​നു​വ​രി ഒ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പൂ​നെ-​എ​റ​ണാ​കു​ളം പൂ​ർ​ണ എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും.

നാ​ഗ​ർ​കോ​വി​ൽ മാം​ഗ്ലൂ​ർ എ​റ​നാ​ട് എ​ക്സ്പ്ര​സ് 26 മു​ത​ൽ 31 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ടും. തി​രു​പ്പൂ​ർ യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം ഗോ​ര​ഖ്പൂ​ർ ര​പ്തി​സാ​ഗ​ർ എ​ക്സ്പ്ര​സ് ഈ ​മാ​സം 24ന് 40 ​മി​നി​റ്റ് വൈ​കി രാ​വി​ലെ 6.55നാ​യി​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു പു​റ​പ്പെ​ടു​ക. 22ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പു​റ​പ്പെ​ടേ​ണ്ട പാ​റ്റ്ന എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് 1.40 മ​ണി​ക്കൂ​ർ വൈ​കി​യാ​യി​രി​ക്കും പു​റ​പ്പെ​ടു​ക.

Related posts