സ​ഹോ​ദ​ര​ന് വാ​ട്സാ​പ്പ് മെ​സേ​ജ് അ​യ​ച്ച് പു​ഴ​യി​ൽ ചാ​ടി​യ യുവാവിനു വേണ്ടി തെരച്ചിൽ തുടരുന്നു

ത​ളി​പ്പ​റ​മ്പ്: സ​ഹോ​ദ​ര​ന് വാ​ട്സാ​പ്പ് മെ​സേ​ജ് അ​യ​ച്ച് പു​ഴ​യി​ൽ ചാ​ടി​യ ചൊ​റു​ക്ക​ള സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും തി​ര​ച്ചി​ൽ തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ചൊ​റു​ക്ക​ള മ​ഞ്ചാ​ലി​ലെ കേ​ളോ​ത്ത് വ​ള​പ്പി​ൽ കെ.​വി.​സാ​ബി​ർ ന​ണി​ശേ​രി​ക്ക​ട​വ് പു​ഴ​യി​ൽ ചാ​ടു​ന്ന​താ​യി സ​ഹോ​ദ​ര​ന് സ​ന്ദേ​ശ​മ​യ​ച്ച​ത്.

ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ണി​ശേ​രി​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പാ​ല​ത്തി​ന് സ​മീ​പം സാ​ബി​റി​ന്‍റെ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നു​വ​രെ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ഇ​ന്ന് രാ​വി​ലെ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts