മദ്യലഹരിയിൽ ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ യു​വ​തി​ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ

റെ​യി​ൽ​വേ ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ യു​വ​തി​യെ ട്രെ​യി​ൻ ക​ട​ന്നുപോ​കു​ന്ന​തി​നു നി​മി​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഓ​സ്ട്രേ​ലി​യയി​ലെ മെ​ൽ​ബ​ണി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നും റെ​യി​ൽ​വേ ട്രാ​ക്കി​ൽ​കൂ​ടി ഇ​റ​ങ്ങി ന​ട​ന്ന ഒ​രു യു​വ​തി മ​റു​വ​ശ​ത്തെ പ്ലാ​റ്റ്ഫോ​മി​ന്‍റെ സ​മീ​പം എ​ത്തി​യെ​ങ്കി​ലും ട്രാ​ക്കി​ൽ നി​ന്നും പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ക​യ​റാ​ൻ സാ​ധി​ച്ചി​ല്ല.

ഈ ​സ​മ​യം അ​ൽ​പ്പം ദൂ​ര​ത്തു നി​ന്നും ട്രെ​യി​ൻ വ​രി​ക​യാ​യി​രു​ന്നു. സ​മീ​പം ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഒ​രു യാ​ത്രി​ക​ൻ ട്രെ​യി​ൻ വ​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ ട്രാ​ക്കി​ൽ നി​ന്നും പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റ്റു​വാ​ൻ ശ്ര​മി​ച്ചു.​എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ത് സാ​ധി​ച്ചി​ല്ല. അ​പ്പോ​ഴേ​ക്കും ട്രെ​യി​ൻ അ​ടു​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഞൊ​ടി​യി​ട​യി​ൽ ഓ​ടി​യെ​ത്തി​യ മൂ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​ടെ കൈ​ക​ളി​ൽ പി​ടി​ച്ച് പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ന്പോ​ൾ ട്രെ​യി​ൻ ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​വ​ർ ര​ക്ഷ​പെ​ട്ട​ത്.

യു​വ​തി റെ​യി​ൽ​വേ ട്രാ​ക്കി​ൽ കൂ​ടി ന​ട​ന്നു വ​രു​ന്ന​ത് ലോ​ക്കോ പൈ​ല​റ്റ് ക​ണ്ടി​രു​ന്നു. എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹം നി​ർ​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ട്രെ​യി​നിന്‍റെ വേ​ഗം മൂലം സാധിച്ചില്ലെ​ന്ന് വി​ക്ടോ​റി​യ പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു. ഈ ​യു​വ​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഓ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Related posts