അരൂർ ഉപതെരഞ്ഞെടുപ്പ്; ശ​ബ​രി​മ​ല സം​ര​ക്ഷി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യമെന്ന് മു​ഖ്യ​മ​ന്ത്രി

തു​റ​വൂ​ർ: ശ​ബ​രി​മ​ല​യെ അ​തി​ന്‍റെ പ്രൗ​ഢി​യോ​ടെ നി​ല​നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല​യു​ടെ വി​ക​സ​ന​ത്തി​ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ച് കൊ​ല്ലം കൊ​ണ്ട് 216 കോ​ടി ന​ൽ​കി​യ​പ്പോ​ൾ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മൂ​ന്നു കൊ​ല്ലം കൊ​ണ്ട് 1265 കോ​ടി​യാ​ണ് ന​ൽ​കി​യ​ത്. 300 കോ​ടി​യു​ടെ പ​ദ്ധ​തി വേ​റെ​യു​മു​ണ്ട്.

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന വി​ക​സ​നം ഉ​ൾ​പ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ർ​ക്കാ​ർ വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഇ​ട​ത് പ​ക്ഷ​ത്തി​ന്‍റെ ജ​ന​പി​ന്തു​ണ വ​ർ​ധി​ച്ചെ​ന്നും പി​ണ​റാ​യി​വി​ജ​യ​ൻ പ​റ​ഞ്ഞു. അ​രൂ​ർ പ​ള്ളി​പ്പു​റം ഒ​റ്റ​പ്പു​ന്ന​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

Related posts