ട്രെ​യി​നിന് മു​ന്നി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം:  പോലീസ് മർദനത്തിൽ മനംനൊന്താണ് മകൻ മരിച്ചതെന്ന് കാട്ടി  മുഖ്യമന്ത്രിക്ക് പരാതി നൽകി പിതാവ്

ഹ​രി​പ്പാ​ട്: ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. ചെ​റു​ത​ന ആ​നാ​രി ഇ​ട​യ​ന്ത​റ​ത്ത് രാം​കു​മാ​ർ (രാ​മ​ൻ 24) ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​താ​വ് ര​ഘു​നാ​ഥ് പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി 10.30 ന് ​വീ​ടി​ന് സ​മീ​പ​മു​ള്ള തീ​ര​ദേ​ശ പാ​ത​യി​ൽ ബ്ര​ഹ്മാ​ന​ന്ദ​വി​ലാ​സം സ്കൂ​ളി​നു മു​ൻ​വ​ശം ട്രെ​യി​നി​നു മു​ന്നി​ൽ​ച്ചാ​ടി​യാ​ണ് രാം​കു​മാ​ർ ജീ​വ​നൊ​ടു​ക്കി​യ​ത്. രാം​കു​മാ​ർ സ്നേ​ഹി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ല്കി​യ പ​രാ​തി​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ഡ്യൂ​ട്ടി​ക്കാ​ര​നാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഏ​ല്പി​ച്ച ശാ​രീ​രി​ക പീ​ഡ​ന​വും മൂ​ല​മാ​ണെ​ന്നു ര​ഘു​നാ​ഥ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കു​റ്റ​ക്കാ​ര​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ​യും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ​യു​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​യ്ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്. മ​രി​ച്ച രാം​കു​മാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ താ​ത്കാ​ലി​ക പ​ന്പ് ഓ​പ്പ​റേ​റ്റ​റാ​യി​രു​ന്നു.

Related posts