കോ​ഴി​ക്കോ​ട്ട് ട്രെ​യി​നി​ൽ വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി; യാ​ത്ര​ക്കാ​രി ക​സ്റ്റ​ഡി​യില്‍; ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് ട്രെ​യി​നി​ലെ സീ​റ്റി​ന​ടി​യില്‍

കോ​ഴി​ക്കോ​ട്: ചെ​ന്നൈ എ​ക്സ്പ്ര​സി​ൽ​നി​ന്ന് വ​ൻ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി. 117 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ, 350 ഡി​റ്റ​ണേ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ചെ​ന്നൈ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​പ്പോ​ഴാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​രി ക​സ്റ്റ​ഡി​യി​ലാ​യി. ട്രെ​യി​നി​ലെ സീ​റ്റി​ന​ടി​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

പാ​ല​ക്കാ​ടു​നി​ന്നു​ള്ള റെ​യി​ൽ​വെ സു​ര​ക്ഷാ സേ​ന​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​രി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment