തിരക്കുള്ള കെ​എ​സ്ആ​ർ​ടിസി ​ബ​സിന്‍റെ ബോണറ്റിലിരുന്ന് യാത്ര; അർധരാത്രിയിൽ ഡ്രൈവർ വി​ദ്യാ​ർ​ഥി​നി​യെ കൈയെത്തിപ്പിടിച്ചു; യാത്രക്കാർ ഇടപെട്ടപ്പോൾ  ഡ്രൈവർ പറഞ്ഞതിങ്ങനെ…


കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​ര​ന്തൂ​ർ സ്വ​ദേ​ശി ഇ​ബ്രാ​ഹി​ം (55) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.ഇ​ന്ന​ലെ രാ​ത്രി 12മ​ണി​യോ​ടെ കോ​ഴി​ക്കോ​ടു​നി​ന്ന് മാ​ന​ന്ത​വാ​ടി​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യിരു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണു വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ഡ്രൈ​വ​ർ വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പി​ടി​ച്ചെ​ന്നാ​ണു പ​രാ​തി. തി​ര​ക്കു​ള്ള ബ​സി​ൽ ബോ​ണ​റ്റി​ൽ ഇ​രു​ന്നാ​ണു വി​ദ്യാ​ർ​ഥി​നി യാ​ത്ര ചെ​യ്തി​രു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​യെ ഡ്രൈ​വ​ർ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് കേ​സ്.

ബ​സ് പു​റ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി ക​ഴി​ഞ്ഞ ഉ​ട​നെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തു​ക​യും കു​ന്ദ​മം​ഗ​ലം പോ​ലീ​സ് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ദ്യം ഡ്രൈ​വ​ർ കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും പി​ന്നീ​ടു തെ​റ്റു സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പ് വ​ളാ​ഞ്ചേ​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്കു നേ​രെ​യു​ണ്ടാ​യ പീ​ഡ​ന ശ്ര​മ​ത്തി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഏ​റി വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment