ഇവനുണ്ടെങ്കിൽ ഭയമില്ല..! തൃഷയുടെ പു​തി​യ “ബോ​ഡിഗാ​ർ​ഡ്’ സൂപ്പറാണ്

സെലിബ്രിറ്റികളെന്നോ സാ​ധാ​ര​ണ​ക്കാ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ദി​നംപ്ര​തി ​വ​ർധിച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ രാപ്പക​ലി​ല്ലാ​തെ ത​ന്നെ സം​ര​ക്ഷി​ക്കാ​ൻ ഒപ്പമുള്ള പു​തി​യ ബോ​ഡിഗാർ​ഡി​നെ പരിചയപ്പെടുത്തി തെ​ന്നി​ന്ത്യ​ൻ ന​ടി തൃ​ഷ. “ദ് ​ബോ​ഡി ഗാ​ർ​ഡ് സ്പ്രേ’ ​എ​ന്ന, കേ​ര​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന കുരുമുളക് സ്പ്രേ​യു​ടെ ചി​ത്ര​മാ​ണ് താരം ഇൻസ്റ്റഗ്രാമിൽ പ​ങ്കു​വച്ച​ത്.

ഷൂ​ട്ടി​നു പോ​കു​ന്പോ​ഴും യാ​ത്ര​ക്കി​ട​യി​ലും ബോഡിഗാർഡ് സ്പ്രേ ​മി​ക​ച്ച​യൊ​രു അം​ഗ​ര​ക്ഷ​ക​നാ​ണെ​ന്ന് തൃഷ പറയുന്നു. വൈ​റ​ലാ​യ ചി​ത്ര​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ശരിക്കും ബോഡിഗാർഡുകളെ കൂടെക്കൂട്ടുന്നതിലും സുരക്ഷിതമാണ് ബോഡിഗാർഡ് സ്പ്രേ കൊണ്ടുനടക്കുന്നതെന്നാണ് ചിലർ കമന്‍റ് ചെയ്തത്.

Better safe than sorry !!! #outdoors #roadtrips #shootlife

A post shared by Trisha (@dudette583) on

Related posts