‘ഇ​ത് ട​ർ​ബോ പ​ഞ്ച്’ കൈ ​പി​ടി​ച്ച​തി​ന്, ചേ​ര്‍​ത്ത് നി​ര്‍​ത്തി​യ​തി​ന് എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി; സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്

തീ​യ​റ്റ​റു​ക​ൾ പൂ​ര​പ്പ​റ​ന്പാ​ക്കി മ​മ്മൂ​ട്ടി​യു​ടെ ട​ര്‍​ബോ. സി​നി​മ​യു​ടെ റി​ലീ​സി​ന് പി​ന്നാ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്. ഫേ​സ്ബു​ക്കി​ലാ​ണ് എ​ല്ലാ പ്രേ​ക്ഷ​ക​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞ​ത്.

സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ എ​ഴു​തി​യ കു​റി​പ്പാ​ണ് വൈ​ശാ​ഖ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. കൂ​ടെ നി​ന്ന​തി​ന്, കൈ ​പി​ടി​ച്ച​തി​ന്, ചേ​ര്‍​ത്ത് നി​ര്‍​ത്തി​യ​തി​ന്, എ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ച​ത്. ട​ര്‍​ബോ​യു​ടെ റി​ലീ​സി​നു പി​ന്നാ​ലെ ആ​വേ​ശ​ക​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. ജീ​പ്പ് ഡ്രൈ​വ​റാ​യ ജോ​സി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ സി​നി​മ​യാ​ണ് ‘ട​ര്‍​ബോ’. 2 മ​ണി​ക്കൂ​ർ 35 മി​നി​റ്റാ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം.

Related posts

Leave a Comment