കെ. ബാബുവിന് നിർണായകം; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ വിധി വ്യാഴാഴ്ച

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ ഹൈ​ക്കോ​ട​തി വ്യാഴാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വി​ധി പ​റ​യും.

2021ല്‍ 992 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ബാ​ബു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കെ. ​ബാ​ബു വോ​ട്ട​ര്‍​മാ​ര്‍​ക്കു ന​ല്‍​കി​യ സ്ലി​പ്പി​ല്‍ ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​ത​ട​ക്കം ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് അ​ഴി​മ​തി ന​ട​ത്തി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ർ​ച്ചി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ ​ബാ​ബു​വി​ന്‍റെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നെ​തി​രെ എ​തി​ർ സ്ഥാ​നാ​ർ​ത്ഥി എം. ​സ്വ​രാ​ജ് ന​ൽ​കി​യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ. ​ബാ​ബു ന​ല്കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി ബാ​ബു​വി​ന്‍റെ ത​ട​സ​വാ​ദം ത​ള്ളി സ്വ​രാ​ജ് ന​ൽ​കി​യ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment