തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് യെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. അരുന്ധതി റോയ്യെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്നും അരുന്ധതി റോയ് യോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതായി ആര്യ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് യെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവുമാണ്. വിയോജിപ്പുള്ള ശബ്ദങ്ങളെ നിശ്ശബ്ദരാക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാനുമുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സംഘപരിവാർ സർക്കാർ അധികാരത്തിൽ വന്നതു മുതൽ തങ്ങളെ എതിർക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാൻ ശ്രമിക്കുകയാണ്, അതിനുള്ള ഉപകരണമായി യുഎപിഎ നിയമത്തെ ദുരുപയോഗം ചെയ്യുന്നത്…
Read MoreDay: June 16, 2024
ബലിപെരുന്നാളിനോടനുബന്ധിച്ച് എന്തൊക്കെയാണാവോ ഉത്തരേന്ത്യയിൽ അരങ്ങേറുക? അലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല; ബിജെപിയെ തോൽപ്പിക്കാൻ ‘ഇൻഡ്യ’ മുന്നണിക്ക് വോട്ടുചെയ്തു എന്ന കുറ്റം മാത്രമേ മുസ്ലിം സമൂഹം ചെയ്തിട്ടുള്ളു; കെ. ടി. ജലീൽ
മലപ്പുറം: ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി യുപി സർക്കാർ പുറത്തിറക്കിയ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കെ. ടി. ജലീൽ എംഎൽഎ. ബലിപെരുന്നാളിനോടനുബന്ധിച്ച് എന്തൊക്കെയാണാവോ ഉത്തരേന്ത്യയിൽ അരങ്ങേറുക? അലോചിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ലന്നാണ് എംഎൽഎയുടെ ആശങ്ക. യുപിയിൽ മുസ്ലിം വേട്ടയെന്ന് അദ്ദേഹം ആരോപിച്ചു. അനുവദിക്കപ്പെട്ട സ്ഥലങ്ങളിലേ പെരുന്നാൾ നമസ്കാരം നടത്താവൂ. ഡ്രോണുകൾ വെച്ച് അവ നിരീക്ഷിക്കുമെന്നൊക്കെ ഒരു സർക്കാർ പറയുന്നത് എന്തിനാണ്? ഇനി അഥവാ അങ്ങിനെ സംഭവിച്ചാൽ തന്നെ ഏറിക്കഴിഞ്ഞാൽ പത്ത് മിനുട്ടിലധികം പെരുന്നാൾ നമസ്കാരം നീണ്ടുനിൽക്കില്ലന്ന് ജലീൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… യുപിയിൽ വീണ്ടും മുസ്ലിംവേട്ട?കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഉത്തർപ്രദേശിൽ പോലീസിന്റെ എൻകൗണ്ടർ അറ്റാക്കിൽ കൊല്ലപ്പെട്ടത് പതിനായിരത്തിലധികം ആളുകളാണ്. അതിൽ മഹാഭൂരിഭാഗവും ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ. അഞ്ച് മുസ്ലിം എംഎൽഎമാരെയാണ് വിവിധ കേസുകളിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നത്. അതിലൊരാളാണ്…
Read Moreഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല; അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ സാധിക്കില്ല; ഷൈൻ ടോം ചാക്കോ
ഏവർക്കും പ്രിയങ്കരനായ താരമാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. ഏത് ചോദ്യത്തിനു നിർഭയം തനിക്ക് പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ സാധിക്കുന്നു എന്നതുകൊണ്ട് തന്നെ താരത്തിന് ആരാധകർ ഏറെയാണ്. പുതിയ ചിത്രമായം ലിറ്റിൽ ഹാർട്ട്സിന്റെ പ്രമോഷന്റെ ഭാഗമായി താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. എൽജിബിറ്റിക്യൂപ്ലസ് കമ്യൂണിറ്റിയെ കുറിച്ചുള്ള ചോദ്യത്തിനാണ് ഷൈനിന്റെ കുറിക്ക് കൊള്ളുന്ന മറുപടി. നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നതെന്നാണ് ഷൈൻ പറഞ്ഞത്. ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല. കാര്യം അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ നമുക്ക് സാധിക്കാറില്ല. അതിന്റെ പേരിൽ തർക്കങ്ങൾ സംഭവിക്കും. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്നാണ്. പക്ഷേ താൻ ടോക്സിക്കാണെന്ന്…
Read Moreനടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം; ഫാദേഴ്സ് ഡേയിൽ അച്ഛന്റെ ഫോട്ടോ പങ്കുവച്ച് പൃഥ്വിരാജ്
പ്രശസ്തനടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം. നിർമാല്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഒട്ടേറെ മികച്ച റോളുകൾ സമ്മാനിച്ച ശേഷമാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. നിർമാല്യത്തിലൂടെ തുടക്കമിട്ടെങ്കിലും1977ൽ സുരാസു കഥയും തിരക്കഥയുമെഴുതി ബേബി സംവിധാനം ചെയ്ത “ശംഖുപുഷ്പ”ത്തിലൂടെയായിരുന്നു മലയാള സിനിമയിൽ അദ്ദേഹം ഒരു സജീവസാന്നിധ്യമായി മാറിയത്. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. വ്യത്യസ്തത നിറഞ്ഞ ശബ്ദത്തിലൂടെ മറ്റ് നടൻമാരിൽ നിന്നും സുകുമാരൻ വേറിട്ട് നിന്നു.ഇപ്പോഴിതാ മകൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. സുകുമാരന്റെ ഓർമദിവസംമാത്രമല്ല ഇന്ന് ഫാദേഴ്സ് ഡേ കൂടിയാണ്. അതിനാൽ തന്നെ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിന് പറയാനേറെ കഥകളുണ്ട്.
Read Moreമഴ ഇങ്ങെത്തി: വെള്ളക്കെട്ടിൽ നായ്ക്കൾക്കൊപ്പം തുള്ളിച്ചാടി കളിക്കുന്ന കുട്ടി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തെക്കുപടിഞ്ഞാറൻ മൺസൂൺ ഇതിനകം തന്നെ മുംബൈയിലേക്ക് എത്തി കഴിഞ്ഞു. നഗരം ഇപ്പോൾ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. മഴയെത്തുടർന്ന് കഴിഞ്ഞയാഴ്ച മുംബൈയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു. എന്നാൽ ഇതിനിടെ സോഷ്യൽ മീഡിയയിൽ മഴക്കാലവുമായി ബന്ധപ്പെട്ട ഹൃദയസ്പർശിയായ ഒരു വീഡിയോ പ്രചരിച്ചു. റിദ്ദി സുർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ വെള്ളക്കെട്ടുള്ള റോഡിൽ മുംബൈ മഴ ആസ്വദിക്കുന്ന കുട്ടിയെ കാണാം. മുംബൈയിലെ വെള്ളപ്പൊക്കമുള്ള റോഡിൽ തെരുവ് നായ്ക്കൾക്കൊപ്പം സന്തോഷത്തോടെ കളിക്കുകയാണ് കുട്ടി. വൈറലായ ദൃശ്യങ്ങളിൽ തെരുവ് നായ്ക്കളുടെ മേൽ കുട്ടി വെള്ളം തെറിപ്പിക്കുന്നതും കാണാം. മഴ തുടരുമ്പോഴും നായ്ക്കളും കുട്ടിയും മൺസൂൺ ആസ്വദിച്ച് ചാടി കളിക്കുകയാണ് വെള്ളക്കെട്ടിൽ. “ബോംബെയിലെ മഴ തികച്ചും വ്യത്യസ്തമായ അനുഭവമാണ് ” എന്നായിരുന്നു വീഡിയോയ്ക്കൊപ്പം പങ്കിട്ട അടിക്കുറിപ്പ്. വീഡിയോ പെട്ടെന്ന് തന്നെ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടി. ഇതിനോടകം തന്നെ 2.6 ദശലക്ഷത്തിലധികം വ്യൂസും വീഡിയോയ്ക്ക് ലഭിച്ചു. ‘ഈ വീഡിയോ…
Read Moreഎന്റ നിർബന്ധത്തിനാണ് മമ്മൂട്ടിയെ നായകനാക്കിയത്; ചിത്രം വൻ പരാജയമായി; സ്വർഗചിത്ര അപ്പച്ചൻ
മമ്മൂട്ടിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് പൂവിന് പുതിയ പൂന്തെന്നൽ. 1986-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ഫാസിലാണ്. സൂപ്പർ താരങ്ങൾ നായകൻമാരായി എത്തിയെങ്കിലും ചിത്രം വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ‘പൂവിനു പുതിയ പൂന്തെന്നൽ’ ആ സിനിമയുടെ പരാജയമാണ് അടുത്ത സിനിമ എടുക്കാനുള്ള കാരണം. അഞ്ചു സിനിമകളാണ് മമ്മൂട്ടിയുടെ അന്ന് റിലീസിനൊരുങ്ങുന്നത്. അതിൽ ആവനാഴി സൂപ്പർ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ മറ്റു സിനിമകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു ഹീറോയുടെ അഞ്ചു സിനിമകൾ ഒരു സീസണിൽ ഇറങ്ങുക എന്ന് പറഞ്ഞാൽ അത് ഇന്ന് നടക്കുന്ന കാര്യമല്ലല്ലോ. അന്ന് മമ്മൂക്കയായിരുന്നു നമ്പർ വൺ. മോഹൻലാൽ കയറി വരുന്നല്ലേയുള്ളു. ആ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയത് എന്റെ നിർബന്ധം കൊണ്ടാണ്. ഫാസിൽ സാർ പറഞ്ഞത് വേറെ പുതുമുഖങ്ങളെ വെച്ച് ചെയ്യാം എന്നായിരുന്നു. എന്റെ…
Read Moreമാഷേ ശ്രദ്ധിച്ച്… കുട്ടികളുടെ തലയിൽ തേങ്ങ വീഴാതിരിക്കാൻ തളയുംകെട്ടി ഒറ്റക്കുതിപ്പായിരുന്നു തെങ്ങിലേക്ക്; മാഷിന്റെ വീഡിയോ പങ്കുവച്ച് വി. ശിവൻകുട്ടി
ഇന്നത്തെ കാലത്ത് കുട്ടികൾക്ക് തങ്ങളുടെ അധ്യാപകർ സുഹൃത്തുക്കളെ പോലെയാണ്. പണ്ടൊക്കെ സ്കൂളിൽ കൈയിലൊരു വടിയും പിടിച്ച് എന്തിനും ഏതിനും പിള്ളേരെ തല്ലിയിരുന്ന മുരുടൻ അധ്യാപകരുള്ള കാലത്തിൽ നിന്നെല്ലാം വിദൂരമാണ് ഇന്ന് അധ്യാപന ജീവിതമെന്നത്. സ്വന്തം മക്കളെ പോലയാണ് തങ്ങൾ പഠിപ്പിക്കുന്ന കുട്ടികളെയും അവർ കാണുന്നത്. ഒരു അധ്യാപക- വിദ്യാർഥി ബന്ധത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മന്ത്രി ശിവൻകുട്ടി കൂടി ആ വീഡിയോ ഏറ്റെടുത്തതോടെ സൈബറിടങ്ങളിലും വീഡിയോ ഇപ്പോൾ വൈറലാണ്. കോഴിക്കോട് മണിയൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനു മുൻപിൽ ഒരു പടുകൂറ്റൻ തെങ്ങ് വളർന്ന് നിൽക്കുന്നുണ്ട്. നല്ല കായ് ഫലം ഉള്ളതിനാൽ വെട്ടിക്കളയാനും സാധിക്കില്ല. പക്ഷേ തേങ്ങ ഏത് നിമിഷവും വിദ്യാർഥികളുടെ തലയിൽ വീഴാൻ പാകത്തിനാണ് നിൽക്കുന്നത്. തന്റെ കുട്ടികളുടെ കാര്യമോർത്തപ്പോൾ സ്കൂളിലെ മാഷായ ലിനീഷിന് പിന്നെ ഇരിപ്പുറച്ചില്ല. ഉടൻ തന്നെ തളയും കെട്ടി പാന്റും…
Read Moreതുടർക്കഥയായി സ്ഫോടനങ്ങൾ: എസി പൊട്ടിത്തെറിച്ച് പൂർണ്ണമായും കത്തി നശിച്ച ഫ്ലാറ്റ്; വൈറൽ വീഡിയോയ്ക്ക് ആശങ്ക പങ്കുവച്ച് സോഷ്യൽ മീഡിയ
വേനൽക്കാലത്ത് ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഈ കാലാവസ്ഥയിൽ ആശ്വാസത്തിനായി പലരും എയർ കണ്ടീഷൻഡ് മുറികളിലാണ് അഭയം തേടിയത്. എന്നാൽ എസികളുടെ തുടർച്ചയായുള്ള ഉപയോഗവും ഉയർന്ന ചൂടും കാരണം പലയിടത്തും എസി പൊട്ടിത്തെറിച്ച് അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. അടുത്തിടെ എക്സിൽ പ്രചരിച്ച ഒരു വീഡിയോയിൽ എസി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരു അപാർട്ട്മെന്റ് പൂർണമായും കത്തി നശിച്ചതിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. വീഡിയോ വൈറലായതോടെ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവായി ഉണ്ടാകുന്നതെന്ന ചോദ്യവും ഉയർന്നുവന്നു. ഈ വേനൽക്കാലത്തിന് മുമ്പ് ഞങ്ങൾ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ടില്ല’ എന്നാണ് ദൃശ്യത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വീഡിയോ ഇതുവരെ ഒന്നരലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. എന്നാൽ ഇതുവരെ സ്ഥലത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കമൻ്റുകളിൽ ഈ വർഷം എസികൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ വർധനവിനെക്കുറിച്ച്…
Read Moreപാദങ്ങളിൽ സമർപ്പിക്കാൻ വില്ലും ഗദയും; അയോധ്യയിലെ രാമന് ഭീമൻ ഗദയും വില്ലും സമ്മാനമായി നൽകി ഭക്തൻ
അയോധ്യയിലെ രാമമന്ദിർ ക്ഷേത്രത്തിൽ സമർപ്പിക്കാനായി രാജസ്ഥാനിലെ സിരോഹിയിലുള്ള കരകൗശല വിദഗ്ധൻ നിർമിച്ചിരിക്കുന്നത് കൂറ്റൻ ഗദയും വില്ലുമാണ്. 3,200 കിലോഗ്രാം ഭാരമുള്ള 26 അടി ഗദയും 3,000 കിലോഗ്രാം ഭാരമുള്ള വില്ലുമാണ് പഞ്ചധാതു നിർമിച്ചിരിക്കുന്നത്. വില്ലും ഗദയും രാമൻ്റെയും ഹനുമാൻ്റെയും പ്രാഥമിക ആയുധങ്ങളായി കണക്കാക്കപ്പെടുന്നു. സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നിവ ചേർത്താണ് ഇവ നിർമിച്ചിരിക്കുന്നത്. അയോധ്യയിലേക്കുള്ള രാംരഥത്തിലാണ് വില്ലും ഗദയും അയച്ചത്. രാമരഥം അയോധ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ആചാരപ്രകാരം വില്ലും ഗദയും പൂജിച്ചിരുന്നു. ഷിയോഗഞ്ചിലെ മഹാരാജ മൈതാനിയിൽ സനാതൻ സേവാ സൻസ്ഥാൻ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയാണ് മുഖ്യാതിഥിയായി എത്തിയത്. തുടർന്ന് കാവി പതാക വീശി അയോധ്യയിലേക്കുള്ള രാമരഥത്തെ യാത്രയാക്കി. ഞായറാഴ്ച രാമരഥയാത്ര ബാർ, ജയ്പൂർ, ആഗ്ര, ലഖ്നൗ വഴി അയോധ്യയിലെത്തും. തുടർന്ന് തിങ്കളാഴ്ച ആചാരപരമായ…
Read Moreലോക കേരള സഭ അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ദൃഢമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു; പിണറായി വിജയൻ
തിരുവനന്തപുരം: മലയാളികളുടെ മഹത്തായ ജനാധിപത്യവേദിയായ ലോക കേരള സഭ, അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ദൃഢമാക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലാമത് ലോക കേരള സഭ വിജയകരമായി സമാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമത്തെ സംബന്ധിച്ച ക്രിയാത്മകമായ ചർച്ചകളും നിർദ്ദേശങ്ങളുമാണ് ഇത്തവണത്തെ ലോക കേരള സഭയിൽ ഉയർന്നുവന്നിട്ടുള്ളത്. അവ ഓരോന്നും വിശദമായി പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്തം കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും ലോക കേരള സഭയുടെ നാലാം പതിപ്പ് വിജയമാക്കിയ മുഴുവൻ പേരേയും അദ്ദേഹം അഭിവാദ്യം ചെയ്തു.
Read More