കരുത്തറിയിച്ച് കരീബിയൻ പട; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

twenty--india-indesജ​മൈ​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് നാണംകെട്ട തോൽവി. ഒൻപതു വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ കശക്കിയെറിഞ്ഞത്. ഇന്ത്യ ഉയർത്തിയ 190 എന്ന മികച്ച സ്കോർ 18.3 ഓവറിൽ ലക്ഷ്യം മറികടന്നു. 62 പന്തിൽ 125 റൺസെടുത്ത് പുറത്താകാതെ നിന്ന ഇവാൻ ലൂയിസിന്‍റെ മിന്നും പ്രകടനമാണ് വിൻഡീസിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്.

മർഡലോൺ സാമുവൽസ് 36 റൺസുമായി ലൂയിസിന് മികച്ച പിന്തുണ നൽകി. മത്സരം പുരോഗമിക്കവെ ലൂയിസിന്‍റെ ബാറ്റിംഗിനെ കമന്‍റേറ്റർ വിശേഷിപ്പിച്ചത് “ബ്രൂട്ടൽ ബാറ്റിംഗ്’ എന്നായിരുന്നു. അത്രമേൽ മാരകമായിരുന്നു ആ ബാറ്റിംഗ്. കാണേണ്ട കാഴ്ചയായിരുന്നു അത്.

കുട്ടിക്രിക്കറ്റിലെ ബാറ്റിംഗിന്‍റെ മുഴുവൻ വന്യതയും പുറത്തെടുത്താണ് ലൂയിസ് ഇന്ത്യൻ ബൗളർമാർക്കുമേൽ താണ്ഡവമാടിയത്. ഭുവനേശ്വർ കുമാറും അശ്വിനും ഷമിയുമടങ്ങുന്ന ബോളിംഗ് നിരയെ നിലംതൊടാൻ അനുവദിച്ചില്ല ലൂയിസ്. 12 തവണയാണ് ആ ബാറ്റിൽ നിന്ന് പന്ത് കാണികളുടെ ഇടയിലേക്ക് പറന്നത്. ആറു തവണ പുൽത്തകിടികളെ ഉമ്മവച്ചും പന്ത് ബൗണ്ടറിലൈൻ കടന്നു.

വിൻഡീസ് നിരയിൽ ലൂയിസിനു പുറമെ ബാറ്റെടുത്തവരൊക്കെ വെളിച്ചപ്പാടാവുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. 20 പന്തിൽ 18 റൺസെടുത്ത ഗെയിലിനും 29 പന്തിൽ 36 റൺസെടുത്ത സാമുവൽസിനും തങ്ങളുടെ ഭാഗം ഭംഗിയാക്കിയാൽ മാത്രം മതിയായിരുന്നു. അടികൊണ്ട് വശംകെട്ട ഇന്ത്യൻ ബൗളർമാർ 15 റൺസ് എക്സട്രാ ഇനത്തിൽ വിട്ടുകൊടുക്കുകയും ചെയ്തു.

മൂന്ന് ഓവറിൽ 46 റൺസ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് വിൻഡീസ് ബാറ്റ്സ്മാൻ മാരിൽ നിന്ന് കണക്കിനു തല്ലുവാങ്ങിച്ചത്. ഫീൽഡിംഗിലും നീലപ്പട പൂർണ പരാജയമായിരുന്നു. സൂപ്പർ കീപ്പർ ധോണിക്കുപോലും പിഴവ് പറ്റിയപ്പോൾ വിജയം അകന്നതിൽ അത്ഭുതമില്ല.

നേരത്തെ, ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 190 റ​ണ്‍​സെ​ടു​ത്തത്. ദി​നേ​ശ് കാ​ർ​ത്തി​ക്(48), വി​രാ​ട് കോ​ഹ്‌ലി(39), ശി​ഖ​ർ ധ​വാ​ൻ(23) എ​ന്നി​വ​രു​ടെ മി​ക​ച്ച ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. റി​ഷ​ഭ് പ​ന്ത് 38 റ​ണ്‍​സ് നേ​ടി​യെ​ങ്കി​ലും 35 പ​ന്തു​ക​ളി​ൽ​നി​ന്നാ​യി​രു​ന്നു നേ​ട്ടം.

ധോ​ണി(2), കേദാർ യാ​ദ​വ്(4) എ​ന്നി​വ​ർ​ക്കു തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.വി​ൻ​ഡീ​സി​നാ​യി ജെ​റോം ടെ​യ്‌ലർ, കെ​ർ​സി​ക് വി​ല്ല്യം​സ് എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം നേടി.

Related posts