സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വ​ധി​ക്കാ​ൻ ശ്ര​മം: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ; ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ ശ്രീ​ജ​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്

sreejan-vettuത​ല​ശേ​രി: സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. പൊ​ന്ന്യം കൊ​ട​ക്ക​ള​ത്തെ സ്വ​രാ​ജ് (29), ക​തി​രൂ​ർ നാ​മ​ത്ത് മു​ക്കി​ലെ വി​ജേ​ഷ് (30) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​ന്പ് സി​ഐ യു.​പ്രേ​മ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.

എ​ര​ഞ്ഞോ​ളി​യി​ലെ സി​പി​എം കു​ട​ക്ക​ളം കു​ന്നു​മ്മ​ൽ ബ്രാ​ഞ്ച് അം​ഗ​വും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​മാ​യ കു​ണ്ടാ​ഞ്ചേ​രി ഹൗ​സി​ൽ ശ്രീ​ജ​ൻ ബാ​ബു​വി​നെ (43) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ ത​ല​ശേ​രി പൊ​ന്ന്യം നാ​യ​നാ​ർ റോ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​യി​രു​ന്നു ശ്രീ​ജ​ൻ ബാ​ബു​വി​നെ പ​ത്തം​ഗ​സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. കൈ​കാ​ലു​ക​ൾ​ക്കും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ ശ്രീ​ജ​ൻ ബാ​ബു കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് എ.​കെ. ര​മ്യ​യു​ടെ ഭ​ർ​ത്താ​വാ​ണ് ശ്രീ​ജ​ൻ.

Related posts