എ.എൽ. വിജയ് വിവാഹിതനായി! നടി അ​മ​ല പോ​ളായിരുന്നു വിജയിയുടെ ആദ്യ ഭാര്യ

സം​വി​ധാ​യ​ക​ൻ എ.​എ​ൽ.വി​ജ​യ് വി​വാ​ഹി​ത​നാ​യി. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​ർ ഐശ്വര്യയാണ് വ​ധു. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

നടി അ​മ​ല പോ​ളായിരുന്നു വിജയിയുടെ ആദ്യ ഭാര്യ. 2014-ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2017-ൽ ​വേ​ർ​പി​രി​ഞ്ഞു. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്.

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് നിലവിൽ വിജയ്.

Related posts