പ്ര​തി​സ​ന്ധി രൂ​ക്ഷം; ചാ​ർ​ജ് വ​ർ​ധ​നയ്ക്കും സാധ്യത; വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി  വ​രുമെന്ന് മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻകു​ട്ടി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി. ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടിവ​രും.

ലോ​ഡ് ഷെ​ഡിം​ഗ് വേ​ണോ​യെ​ന്ന് 21ന് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നുശേ​ഷം അ​റി​യാം. ചാ​ർ​ജ് വ​ർ​ധ​ന​യും വേ​ണ്ടിവ​ന്നേ​ക്കു​മെ​ന്ന് മന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ക​യാ​ണ്. വൈ​ദ്യു​തി ഉ​ത്പാദ​ന അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 37 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് ഉ​ത്പാദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​ന​വും ഇ​ടു​ക്കി​യി​ല്‍നി​ന്നാ​ണ്. നിലവിൽ ഇടുക്കി അ​ണ​ക്കെ​ട്ടി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് 32 ശ​ത​മാ​നം വെ​ള്ളം മാ​ത്രം.

തി​ങ്ക​ളാ​ഴ്ച കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന് അ​നു​സ​രി​ച്ചാ​കും സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ന​ട​പ​ടി.സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യാ​യ​തി​നാ​ൽ അ​ധി​ക വൈ​ദ്യു​തി പ​ണം കൊ​ടു​ത്ത് വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സ​ം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മെ​ന്ന് കെ​എ​സ്ഇ​ബി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചിരുന്നു. വി​ഷ​യ​ത്തി​ല്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ട് 21ന് ​ന​ല്‍​കാ​നാണ് കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കിയത്.

 

Related posts

Leave a Comment