ജീ​വ​നോ​ടെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി: ദു​ർ​മ​ന്ത്ര​വാ​ദി​ക​ളെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ടുപേരെ ചു​ട്ടു​കൊ​ന്നു; 15 പേ​ർ അ​റ​സ്റ്റി​ൽ

ഗ​ഡ്ചി​രോ​ലി: ദു​ർ​മ​ന്ത്ര​വാ​ദി​ക​ൾ എ​ന്നാ​രോ​പി​ച്ച് ര​ണ്ട് പേ​രെ ചു​ട്ടു​കൊ​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ലി​യി​ലാ​ണ് സം​ഭ​വം. ഒ​രു സ്ത്രീ​യെ​യും പു​രു​ഷ​നേ​യു​മാ​ണ് ജീ​വ​നോ​ടെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ 15 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബ​ർ​സെ​വാ​ഡ ഗ്രാ​മ​ത്തി​ൽ മെ​യ് ഒ​ന്നി​ന് പ​ഞ്ചാ​യ​ത്ത് ചേ​രു​ക​യും ര​ണ്ട് പേ​ർ ദു​ർ​മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ക​യും ചെ​യ്തു. മൂ​ന്ന് വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ ഇ​വ​രാ​ണെ​ന്നാണ് ഗ്രാ​മ​വാ​സി​ക​ൾ ആ​രോ​പി​ച്ച​ത്. 

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ ദു​ർ​മ​ന്ത്ര​വാ​ദി​ക​ൾ എ​ന്ന് ആ​രോ​പി​ച്ച് ര​ണ്ട് പേ​രെ മ​ർ​ദി​ക്കു​ക​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. ജം​നി ദേ​വ​ജി(52), ദേ​ഷു അ​റ്റ്ലാ​മി(57) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

 

 

Related posts

Leave a Comment