ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി സ്പീ​ക്ക​റാ​കും ! ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യും മ​ല​യാ​ളി​യു​മാ​യ യു.​ടി. ഖാ​ദ​ര്‍ (53) സ്പീ​ക്ക​റാ​കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​യി​രു​ന്നു.

ക​ര്‍​ണാ​ട​ക​യി​ല്‍ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വ്യ​ക്തി​യാ​കും ഇ​ദ്ദേ​ഹം. ഖാ​ദ​ര്‍ ഇ​ന്നു നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും.

നാ​ളെ​യാ​ണ് സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള പ​ള്ള​ത്ത് കു​ടും​ബാം​ഗ​മാ​ണ് യു.​ടി. ഖാ​ദ​ര്‍.
ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ മം​ഗ​ളൂ​രു മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ അ​ദ്ദേ​ഹ​ത്തി​നു ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ ഇ​ത്ത​വ​ണ അ​ഞ്ചാ​മൂ​ഴ​മാ​ണ്.

ബി​ജെ​പി​യി​ലെ സ​തീ​ഷ് കും​പാ​ല​യെ 22,790 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഖാ​ദ​ര്‍ ഇ​ക്കു​റി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ന്‍ സി​ദ്ധ​രാ​മ​യ്യ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്നു.

മം​ഗ​ളൂ​രു മു​ന്‍ എം​എ​ല്‍​എ​യാ​യി​രു​ന്നു പി​താ​വ് യു.​ടി. ഫ​രീ​ദ്. മ​ല​യാ​ളി​യാ​യ കെ.​ജെ. ജോ​ര്‍​ജ് ക​ഴി​ഞ്ഞ​ദി​വ​സം സി​ദ്ധ​രാ​മ​യ്യ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു.

Related posts

Leave a Comment