ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ടു​ള്ള വി​ല​ക്ക് നീ​ക്കി യു​എ​ഇ! വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് പ്ര​വേ​ശി​ക്കാം

ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​ന​ക​ത്തെ പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം ഹാ​ജ​രാ​ക്ക​ണം. ദു​ബാ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​ല്ലാം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം.

പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തു വ​രെ യാ​ത്ര​ക്കാ​ർ താ​മ​സ സ്ഥ​ല​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഇ​ന്ത്യ​യെ കൂ​ടാ​തെ നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കും നീ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ല്‍ 24 നാ​ണ് യു​എ​ഇ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment