സാധാരണ വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോകുന്നവരെല്ലാം അവിടെതന്നെ താമസിച്ച് പിആർ സ്വന്തമാക്കി തുടരുന്നതിനു താത്പര്യപെടുന്നവരാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു ഇന്ത്യൻ യുവതി എടുത്ത തീരുമാനമാണ് ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
പഠനത്തിനായി യുകെയിൽ പോയ ഇന്ത്യൻ യുവതി നിയാതി തന്റെ 2 വർഷത്തെ നിയമപഠനത്തിനുശേഷം തിരികെ ഇന്ത്യയിലേക്ക് വരുന്നതിനെകുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഓക്സ്ഫോർഡിൽ നിന്ന് നിയമപഠനപൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ തിരികെ ഇന്ത്യയിലേക്ക് വരുമെന്ന് നിയാതി പറയുന്നു.
ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ പിന്നീട് വിഷമം വരാതെയിരിക്കാനും അതിനെയോർത്ത് കുറ്റബോധം ഉണ്ടാകാതെയിരിക്കാനുമാണ് പഠനം കഴിഞ്ഞ് ഉടനെതന്നെ തിരികെ വരുന്നതെന്നും നിയാതി പയുന്നു. യുകെയിൽ ഒരുപാട് സന്തോഷിച്ചുവെന്നും പിന്നീട് എപ്പോഴെങ്കിലും തിരിച്ച് വരാൻ ആഗ്രഹിക്കുന്നതായും നിയാതി പറഞ്ഞു. എന്നാൽ താൻ പഠനത്തിനായി മാത്രമാണ് യുകെയിൽ വന്നതെന്നും ഇവിടെ സ്ഥിരമായി താമസിക്കണം എന്നും ആഗ്രഹിച്ച് വന്നതല്ലെന്നും നിയാതി വ്യക്തമാക്കുന്നു.
യുകെയിൽ തന്നെ ജോലിക്കായി തുടരുന്നത് നല്ല ഒരു ഓപ്ഷൻ ആയിരുന്നുവെന്നും എന്നാൽ തനിക്ക് അങ്ങനെ സാധിക്കില്ലെന്നും, താൻ ഇന്ത്യൻ വലിയ സാധ്യതകൾ പ്രതീക്ഷിക്കുന്നതായുമാണ് നിയാതി പറയുന്നത്. തിരികെ ഇന്ത്യയിലേക്ക് വന്നില്ലെങ്കിൽ ഒരുപക്ഷേ എടുത്ത തീരുമാനങ്ങളിൽ കുറ്റബോധം ഉണ്ടാകുമോ എന്നു കരുതിയാണെന്നും ഇന്ത്യയിലുള്ള ഒരുപാട് അവസരങ്ങൾ തനിക്ക് നഷ്ടപെടുത്താൻ ആഗ്രഹമില്ലാത്തതുകൊണ്ടുമാണ് തിരികെ വരുന്നതെന്നും നിയാതി പറയുന്നു.
