യു​ദ്ധം തു​ട​ങ്ങി… ‘കു​ഞ്ഞൂ​ഞ്ഞി​ന് ശേ​ഷം കെ.​സി, ന​യി​ച്ച​വ​ന്‍ നാ​യ​ക​ന്‍’: ഡ​ൽ​ഹി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യുള്ള ഫ്ള​ക്സ് പോ​രാ​ട്ടം തു​ട​രു​ന്നു. ഡ​ല്‍​ഹി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​യി ഫ്ല​ക്‌​സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ഡ​ല്‍​ഹി കേ​ര​ള ഹൗ​സി​ന് മു​ന്നി​ലും കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ​ഭ​വ​ന് മു​ന്നി​ലു​മാ​ണ് ഫ്ല​ക്സു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പേ​രി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്‌​സു​ക​ളി​ൽ “ന​യി​ച്ച​വ​ന്‍ നാ​യ​ക​ന്‍, ദ ​റി​യ​ൽ ലീ​ഡ​ർ’ എ​ന്നാ​ണ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പേ​രി​ല്‍ വെ​ച്ച മ​റ്റൊ​രു ഫ്ല​ക്‌​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം കെ.​സി​യു​ടെ​യും ചി​ത്ര​മാ​ണു​ള്ള​ത്. ഇ​ന്ദി​രാ​ഭ​വ​ന് മു​ന്നി​ലെ ഫ്ല​ക്‌​സ് ബോ​ര്‍​ഡി​ല്‍ “കു​ഞ്ഞൂ​ഞ്ഞി​ന് ശേ​ഷം കെ.​സി’ എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് കെ.​സി​യു​ടെ ചി​ത്ര​വും ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment