യു​കെ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: യു​കെ മാ​ഞ്ച​സ്റ്റ​റി​ലെ സി​ന​ഗോ​ഗി​നു​നേ​രേ​യു​ണ്ടാ​യ മാ​ര​ക​മാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഇ​ന്ത്യ. ദു​ഷ്ട​ശ​ക്തി​ക​ളി​ൽ​നി​ന്ന് ലോ​കം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യു​ടെ ഭീ​ക​ര​മാ​യ മ​റ്റൊ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്ന് ഇ​ന്ത്യ പ​റ​ഞ്ഞു.

“യോം ​കി​പ്പു​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കി​ടെ മാ​ഞ്ച​സ്റ്റ​റി​ലെ ഹീ​റ്റ​ൺ പാ​ർ​ക്ക് സി​ന​ഗോ​ഗി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ ഇ​ന്ത്യ അ​പ​ല​പി​ക്കു​ന്നു’ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​ത്തി​ലാ​ണ് ഈ ​ഹീ​ന​മാ​യ പ്ര​വൃ​ത്തി ന​ട​ന്ന​ത് എ​ന്ന​ത് പ്ര​ത്യേ​കി​ച്ചും ദുഃ​ഖ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്‌​സി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment