ചു​ട്ട മ​റു​പ​ടി..! ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​ർ​ക്ക് 10 ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ; പ്ര​ശ്‌​നം വാ​ക്‌​സി​ന്‍റേ ത​ല്ല …

ന്യൂ​ഡ​ല്‍​ഹി: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ന്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന​മാ​യ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ര്‍​ക്കാ​ർ.

വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ണ്ടെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന എ​ല്ലാ ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും സ്വ​ന്തം ചെ​ല​വി​ൽ 10 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്ന് ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു.

ഒ​ക്ടോ​ബ​ര്‍ നാ​ലു മു​ത​ല്‍ ബ്രി​ട്ട​ണി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന ആ​ളു​ക​ള്‍ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് പു​റ​മേ യാ​ത്ര​യ്ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ലും, വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷ​വും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച് എ​ട്ടാ​മ​ത്തെ ദി​വ​സ​വും ആ​ർ​ടി​പി​സി​ആ​ര്‍ ടെ​സ്റ്റി​നു വി​ധേ​യ​മാ​ക​ണം.

ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് അ​ശാ​സ്ത്രീ​യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ബ്രി​ട്ട​ണോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​ണി​തെ​ന്നാ​ണ് പൊ​തു​വ​ഭി​പ്രാ​യം.

ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള യാ​ത്ര​കാ​ര്‍​ക്ക് യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബ്രി​ട്ട​ണ്‍ ക​ടു​ത്ത വി​മ​ര്‍​ശ​ങ്ങ​ള്‍ ഏ​റ്റു വാ​ങ്ങി​യി​രു​ന്നു.

കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന് ബ്രി​ട്ട​ണ്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ നി​ന്നും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച യാ​ത്ര​ക്കാ​ര്‍​ക്ക് ബ്രി​ട്ട​ണ്‍ ക്വാ​റ​ന്‍റൈ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​ശ്‌​നം വാ​ക്‌​സി​ന്‍റേ ത​ല്ല മ​റി​ച്ച് ഇ​ന്ത്യ​യു​ടെ കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഇ​ത് ഇ​ന്ത്യ​യു​ടെ ക​ടു​ത്ത അ​മ​ര്‍​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. തീ​രു​മാ​നം പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ ക​ന​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം യു​കെ​യ്ക്ക് ന​ല്‍​കി​യി​രു​ന്നു.

കോ​വി​ന്‍ ആ​പ്പ് പോ​ലെ​യു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ത്യ​യി​ല്‍ വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് കോ​വി​ന്‍ ആ​പ്പ് രൂ​പ ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ. ​ആ​ര്‍.എ​സ്. ശ​ര്‍​മ പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment