വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേതാവ് അ​നി​ലി​ന്‍റെ വീ​ട് ഉ​മ്മ​ൻ​ചാ​ണ്ടി സന്ദർശിച്ചു

കൊ​ല്ല​ങ്കോ​ട്: ക​ഴി​ഞ്ഞാ​ഴ്ച വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കൊ​ല്ല​ങ്കോ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​ശോ​ചി​ച്ചു. അ​നി​ലി​ന്‍റെ പി​താ​വ് രാ​ജ​ൻ, സഹോദരൻ അ​ഖി​ൽ എ​ന്നി​വ​രു​മാ​യി ദുഃ​ഖം പ​ങ്കു​വ​ച്ചു.

9.50ന് ​നെ​ടു​മ​ണി​യി​ൽ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി അ​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. മു​ൻ എം​എ​ൽ​എ ച​ന്ദ്ര​നും സ്ഥ​ല​ത്തെ​ത്തി. 10.05ന് ​വീ​ട്ടി​ൽ​നി​ന്നും തി​രി​ച്ചി​റ​ങ്ങി. രാ​വി​ലെ വി​മാ​ന​മാ​ർ​ഗം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യാ​ണ് കൊ​ല്ല​ങ്കോ​ട്ടേ​യ്ക്ക് എ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ അ​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യിരു​ന്നു.

Related posts