അലവൻസ് കൈ നീട്ടിവാങ്ങും, പക്ഷേ യൂണിഫോം ഇടില്ല; കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ യൂണിഫോം ധരിക്കാത്തതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇങ്ങനെയൊക്കെ…

ഗാ​ന്ധി​ന​ഗ​ർ: എ​ച്ച്ഡി​എ​സ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ യൂ​ണി​ഫോം ധ​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി നി​യ​മി​ച്ചി​ട്ടു​ള്ള ചു​രു​ക്കം ചി​ല ജീ​വ​ന​ക്കാ​ർ ഒ​ഴി​ച്ച് ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും യൂ​ണി​ഫോം ധ​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.

സ്ഥി​രം ജീ​വ​ന​ക്കാ​ർ, താത്‌‌കാലി​ക വി​ഭാ​ഗം, എ​ച്ച്ഡി​എ​സ്, കു​ടും​ബ​ശ്രീ എ​ന്നീ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ പ്ര​വേ​ശി​ച്ച​വ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. സ്ഥി​രം ജീ​വ​ന​ക്കാ​രി​ൽ ചി​ലർ യൂ​ണി​ഫോം ധ​രി​ക്കു​ന്നി​ല്ലെ​ന്ന് എ​ച്ച്ഡി​എ​സ് ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ന​ഴ്സുമാ​ർ, എ​ക്സ​്റേ, ഇ​സി​ജി, ലാ​ബ് തു​ട​ങ്ങി​യ പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും യൂ​ണി​ഫോം ധ​രി​ക്കു​ന്നി​ല്ല. യൂ​ണി​ഫോം ധ​രി​ക്കു​ന്ന​തി​നു​ള്ള അ​ല​വ​ൻ​സ് കൈ​പ്പ​റ്റു​ന്നു​മു​ണ്ട്.

ന​ഴ്​സു​മാ​ർ, ന​ഴ​്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ, അ​റ്റ​ന്‍റ​ഡ​ന്‍റു​മാ​ർ താ​ത്കാ​ലി​ക വി​ഭാ​ഗം, കു​ടും​ബ​ശ്രീ​ക്കാ​ർ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് യൂ​ണി​ഫോം ധ​രി​ച്ച് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. യൂ ​ണി​ഫോം ധ​രി​ച്ച് ഡ്യൂ​ട്ടി ചെ​യ്യ​ണ​മെ​ന്നാ​ണ് ച​ട്ടം.

ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം ച​ട്ട​വി​രു​ദ്ധ​മാ​യാ​ണ് യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ നി​ല​പാ​ട് എ​ടു​ക്കു​ന്ന​ത്. യൂ​ണി​ഫോം ധ​രി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് വ്യാ​ജ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​തി​നാ​ൽ ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും യൂ​ണി​ഫോം ധ​രി​ക്കു​വാ​ൻ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നുമാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment